x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള; വ​ൻ സ്രാ​വു​ക​ൾ കു​ടു​ങ്ങും: ചെ​ന്നി​ത്ത​ല


Published: December 31, 2025 03:25 AM IST | Updated: December 31, 2025 03:25 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​ൻ​​​​സ്രാ​​​​വു​​​​ക​​​​ൾ വ​​​​ല​​​​യി​​​​ൽ കു​​​​ടു​​​​ങ്ങു​​​​ക​​​ത​​​​ന്നെ ചെ​​​​യ്യു​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​സ​​​​മി​​​​തി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. ക​​​​ട​​​​കം​​​​പ​​​​ള്ളി​​​​യെ​​​​യും ര​​​​ണ്ടു​ ദേ​​​​വ​​​​സ്വം മു​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രെ​​​​യും ചോ​​​​ദ്യം ചെ​​​​യ്ത​​​​തു​​​കൊ​​​​ണ്ടൊ​​​​ന്നും ഇ​​​​ത് അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ല. ഇ​​​​തി​​​​ന്‍റെ ക​​​​ണ്ണി​​​​ക​​​​ൾ വി​​​​ദേ​​​​ശ​​​​ത്താ​​​​ണ്.

യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​തെ ഇ​​​​ത​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ല. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​മെ​​​ന്നാ​​​ണു ത​​​​ങ്ങ​​​​ൾ ആ​​​​ദ്യം​​​മു​​​​ത​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

കോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ച എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​തി​​​​യി​​​​ല്ല. കോ​​​​ട​​​​തി​​​​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യും എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യി​​​​ൽ ഞ​​​​ങ്ങ​​​​ൾ വി​​​​ശ്വാ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യാ​​​​ന്ത​​​​ര​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള ഒ​​​​രു കേ​​​​സാ​​​​ണി​​​ത്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത്.

സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ ഓ​​​​രോ​​​​രു​​​​ത്ത​​​​രാ​​​​യി ഘോ​​​​ഷ​​​​യാ​​​​ത്ര​​​പോ​​​​ലെ ജ​​​​യി​​​​ലി​​​​ലേ​​​​ക്കാ​​​​ണ്. എ​​​​ന്നി​​​​ട്ടും അ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടു സ​​​​ഹ​​​​താ​​​​പം തോ​​​​ന്നു​​​​ന്നു​​​​വെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Tags : sabarimal Gold theft Chennithala Sabarimal Gold pali kadakampally surendran

Recent News

Up