x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണമല ഇറക്കത്തിൽ വീണ്ടും അപകടം; മുന്നറിയിപ്പ് നൽകിയില്ലെന്ന് ആരോപണം, ആംബുലൻസുമില്ല


Published: November 28, 2025 09:30 AM IST | Updated: November 28, 2025 11:17 AM IST

മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല ഇറക്കത്തില്‍ ഇന്നു പുലര്‍ച്ചെ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞപ്പോള്‍.

മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില്‍ പോലീസിന്‍റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.

ആംബുലന്‍സിന്‍റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags : Sabarimala Pilgrims Accident Erumely kanamala police ambulance

Recent News

Up