പത്തനംതിട്ട: വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. പത്തനംതിട്ട കല്ലേലി വനത്തിലാണ് തിരുനെല്‍വേലിയില്‍ നിന്നുള്ള 24 അംഗ സംഘം കുടുങ്ങിയത്.
വഴിതെറ്റിയെന്ന് മനസിലായതോടെ ഇവർ ശബരിമല കണ്ട്രോള് റൂമിലേക്ക് വിളിച്ചു. തുടർന്ന് കോന്നി ഡിഎഫ്ഒയെ വിവരമറിയിക്കുകയായിരുന്നു. മണ്ണാറപ്പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ ഇവരെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പോലീസുമാണ് തെരച്ചില്‍ നടത്തിയത്.
Tags : sabarimala pilgrims trapped forest