കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കൊച്ചി നേവൽ ബേസിലെ നാവികൻ അറസ്റ്റിൽ. 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ലീഡിംഗ് സീമാനും ഹരിയാന സ്വദേശിയുമായ അമിത് (28) ആണ് അറസ്റ്റിലായത്. കൊച്ചി ഹാർബർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്നാപ് ചാറ്റിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോക്സോ കേസില്‍ നാവികന് അറസ്റ്റിലായത് സ്ഥിരീകരിച്ച് നാവികസേന പത്രക്കുറിപ്പ് ഇറക്കി. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നേവിയും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Tags : navy Sailor arrest molesting girl CISF officer's daughter POCSO