x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; പോ​ളിം​ഗി​ൽ മു​ന്നി​ൽ വ​യ​നാ​ട്


Published: December 11, 2025 07:39 PM IST | Updated: December 11, 2025 08:03 PM IST

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ 75.85 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഏ​ഴ് ജി​ല്ല​ക​ൾ വി​ധി​യെ​ഴു​തി​യി​രു​ന്നു.

വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ(77.34 ശ​ത​മാ​നം) പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ (71.88 ശ​ത​മാ​നം) ആ​ണ് പോ​ളിം​ഗി​ൽ ഏ​റ്റ​വും പി​ന്നി​ൽ. പാ​ല​ക്കാ​ട് 75.6 ശ​ത​മാ​നം, മ​ല​പ്പു​റം 76.85 ശ​ത​മാ​നം, കോ​ഴി​ക്കോ​ട് 76.47 ശ​ത​മാ​നം, ക​ണ്ണൂ​ർ 75.73 ശ​ത​മാ​നം, കാ​സ​ർ​ഗോ​ഡ് 74.03 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. ഡി​സം​ബ​ർ 13ന് ​ആ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

Tags : local body elections wayanad election commission polling

Recent News

Up