x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി


Published: December 5, 2025 11:54 PM IST | Updated: December 5, 2025 11:54 PM IST

ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കി. ഇ​​തി​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള പോ​​ലീ​​സ്, സി​​ആ​​ർ​​പി​​എ​​ഫ് - ആ​​ർ​​എ​​എ​​ഫ്, എ​​ൻ​​ഡി​​ആ​​ർ​​എ​​ഫ് , ആ​​ന്‍റി സ​​ബോ​​ട്ടേ​​ജ് ചെ​​ക്ക് ടീം, ​​ബോം​​ബ് ഡി​​റ്റ​​ക്ഷ​​ൻ ആ​​ൻ​​ഡ് ഡി​​സ്പോ​​സ​​ൽ സ്ക്വാ​​ഡ്, സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് എ​​ന്നീ സേ​​നാ വി​​ഭാ​​ഗ​​ങ്ങ​​ൾ സം​​യു​​ക്ത​​മാ​​യി റൂ​​ട്ട് മാ​​ർ​​ച്ച് ന​​ട​​ത്തി. ചി​​ല സം​​ഘ​​ട​​ന​​ക​​ൾ ബാ​​ബ​​റി ദി​​നാ​​ച​​ര​​ണം ആ​​ഹ്വാ​​നം ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ.      

ഇ​​ന്ന​​ലെ​​യും ഇ​​ന്നു​​മാ​​യാ​​ണ് അ​​ധി​​ക സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളെ​​ന്ന്  പോ​​ലീ​​സ് സ്പെ​​ഷ​ൽ ഓ​​ഫീ​​സ​​ർ ആ​​ർ. ശ്രീ​​കു​​മാ​​ർ അ​​റി​​യി​​ച്ചു. രാ​​ത്രി ന​​ട അ​​ട​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ഭ​​ക്ത​​രെ പ​​തി​​നെ​​ട്ടാം പ​​ടി ക​​യ​​റാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. ന​​ട​​യ​​ട​​ച്ച ശേ​​ഷം വ​​രു​​ന്ന ഭ​​ക്ത​​ർ​​ക്ക് ന​​ട​​പ്പ​​ന്ത​​ലി​​ലെ ക്യൂ​​വി​​ൽ കാ​​ത്തു​​നി​​ൽ​​ക്കാം, പി​​റ്റേ​​ന്ന് രാ​​വി​​ലെ മാ​​ത്ര​​മേ പ​​ടി ക​​യ​​റാ​​ൻ സാ​​ധി​​ക്കൂ എ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

 

Tags : Sabarimala Security Root march CRPF Special branch

Recent News

Up