തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തി തിരുത്തി മുന്നേറുമെന്ന് മന്ത്രി പി. രാജീവ്. ശബരിമല സ്വർണക്കൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും. എൽഡിഎഫ് തിരിച്ചുവരുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമല സ്വർണകൊള്ളയിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം അവരുടെ ആദ്യ നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ആദ്യം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : P Rajeev LDF CPIM Local Body Elections