x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യേ​യും മു​രാ​രി ബാ​ബു​വി​നെ​യും എ​സ്ഐ​ടി ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും


Published: December 15, 2025 08:00 AM IST | Updated: December 15, 2025 08:00 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യേ​യും മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​നെ​യും എ​സ്ഐ​ടി ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​രു​വ​രെ​യും ര​ണ്ട് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പ​ല​ക കേ​സി​ലും മു​രാ​രി ബാ​ബു പ്ര​തി​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് മു​രാ​രി ബാ​ബു​വി​ന്‍റെ വാ​ദം

എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ട​ക്കം മു​രാ​രി ബാ​ബു​വി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. മ​റ്റൊ​രു പ്ര​തി​യാ​യ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

Tags : sabarimala gold robbery unnikrishnan potty murari babu sit custody

Recent News

Up