x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​യം ക്ര​മീ​ക​രിക്കാൻ സോ​ഫ്റ്റ്‌​വേ​ര്‍ സ​ജ്ജം


Published: January 23, 2026 06:32 AM IST | Updated: January 23, 2026 06:32 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ട​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലെ ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ച്ചു ന​​​ല്‍​കാ​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേർ‍ സ​​​ജ്ജ​​​മാ​​​യ​​​താ​​​യി റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ന്‍ അ​​​റി​​​യി​​​ച്ചു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് www. klarc.kerala.gov.in എ​​​ന്ന പോ​​​ര്‍​ട്ട​​​ല്‍ ലി​​​ങ്കി​​​ലൂ​​​ടെ ഇ​​​ന്നു​​​മു​​​ത​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം.

കേ​​​ര​​​ള ലാ​​​ൻ​​​ഡ് അ​​​സൈ​​​ന്‍​മെ​​​ന്‍റ് (റെഗു​​​ല​​​റൈ​​​സേ​​​ഷ​​​ന്‍ ഓ​​​ഫ് കോ​​​ണ്‍​ട്രാ​​​വ​​​ന്‍​ഷ​​​ന്‍​സ്) ച​​​ട്ട​​​ങ്ങ​​​ള്‍ 2025 പ്ര​​​കാ​​​ര​​​മു​​​ള്ള പ​​​ട്ട​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലെ ലം​​​ഘ​​​ന​​​ങ്ങ​​​ളാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചു​​​ന​​​ല്‍​കു​​​ക. ഇ​​​തി​​​നു​​​ള്ള പോ​​​ര്‍​ട്ട​​​ലി​​​ല്‍ എ​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത് എ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള വീ​​​ഡി​​​യോ​​​യു​​​മു​​​ണ്ട്.

താ​​​മ​​​സ​​​ത്തി​​​നു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളും 3000 ച​​​തു​​​ര​​​ശ്ര അ​​​ടി വ​​​രെ​​​യു​​​ള​​​ള വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ര്‍​മി​​​തി​​​ക​​​ള്‍ ക്ര​​​മ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള​​​ള ഫോ​​​റം എ, ​​​പൊ​​​തു ഇ​​​ട​​​ങ്ങ​​​ള്‍, പൊ​​​തു കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍, എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​യു​​​ള്ള ഫോ​​​റം ബി, ​​​ഇ​​​വ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടാ​​​ത്ത​​​വ​​​യ്ക്കാ​​​യു​​​ള്ള ഫോ​​​റം ഡി ​​​എ​​​ന്നി​​​വ​​​യു​​​ണ്ട്. ഭൂ​​​മി​​​യു​​​ള്ള ജി​​​ല്ല, താ​​​ലൂ​​​ക്ക്, വി​​​ല്ലേ​​​ജ്, ത​​​ണ്ട​​​പ്പേ​​​ര് എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ചെ​​​ലാ​​​ന്‍ അ​​​ട​​​യ്ക്ക​​​ല്‍ വ​​​രെ പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​ണ്.

സു​​​വീ​​​ഥി പോ​​​ര്‍​ട്ട​​​ല്‍ ഫ്ല​​​ഡ് റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണ അ​​​നു​​​മ​​​തി മു​​​ത​​​ല്‍ ബി​​​ല്‍ വി​​​ത​​​ര​​​ണം​​​വ​​​രെ​​​യു​​​ള്ള എ​​​ല്ലാ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍​ക്കു​​​മാ​​​യി സു​​​വീ​​​ഥി പോ​​​ര്‍​ട്ട​​​ല്‍ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് സ​​​ജ്ജീ​​​ക​​​രി​​​ച്ചു. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്ക് പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ത്തി​​​ല്‍ ത​​​ക​​​ര്‍​ന്ന റോ​​​ഡു​​​ക​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നും ആ​​​യ​​​തി​​​ന്‍റെ അ​​​നു​​​മ​​​തി മു​​​ത​​​ല്‍ അ​​​ന്തി​​​മ ബി​​​ല്‍ സ​​​മ​​​ര്‍​പ്പ​​​ണം​​​വ​​​രെ​​​യു​​​ള്ള പു​​​രോ​​​ഗ​​​തി​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​രീ​​​ക്ഷി​​​ക്കാം.

ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും പ​​​ട്ട​​​യ വി​​​ത​​​ര​​​ണ​​​ത്തി​​​ന് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​രു​​​മാ​​​ന പ​​​രി​​​ധി 2.5 ല​​​ക്ഷ​​​മാ​​​ക്കി​​​യാ​​​ത​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മു​​​നി​​​സി​​​പ്പ​​​ല്‍, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ ര​​​ണ്ട​​​ര ല​​​ക്ഷ​​​മാ​​​ക്കി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യാ​​​ണ് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഭൂ​​​മി പ​​​തി​​​വി​​​നാ​​​യു​​​ള്ള 65 ലെ ​​​ഭൂ​​​പ​​​തി​​​വ് ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍​നി​​​ന്ന് 2.5 ല​​​ക്ഷ​​​മാ​​​ക്കു​​​ന്ന​​​ത്.ഭൂ​​​രേ​​​ഖ​​​യ്ക്കു​​​വേ​​​ണ്ടി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​കു​​​ന്ന​​​താ​​​ണി​​​ത്.

Tags : Software ready to process

Recent News

Up