x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി; മ​ക​ൻ അ​റ​സ്റ്റി​ൽ


Published: December 8, 2025 05:02 PM IST | Updated: December 8, 2025 05:20 PM IST

ആ​ല​പ്പു​ഴ: അ​മ്മ​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല പു​തു​ച്ചി​റ സ്വ​ദേ​ശി ക​ന​ക​മ്മ സോ​മ​രാ​ജ​ൻ (69) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഏ​ക മ​ക​ൻ കൃ​ഷ്ണ​ദാ​സി​നെ (39) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൃ​ഷ്ണ​ദാ​സി​ന്‍റെ ഭാ​ര്യ പി​ണ​ങ്ങി​പ്പോ​കാ​ൻ കാ​ര​ണം അ​മ്മ​യാ​ണെ​ന്ന് പ​റ​ഞ്ഞ് വ​ഴ​ക്കു​ണ്ടാ​വു​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ കൃ​ഷ്ണ​ദാ​സ് ക​ന​ക​മ്മ​യെ മ​ർ​ദി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മു​ൻ കൗ​ൺ​സി​ല​റാ​ണ് കൊ​ല്ല​പ്പെ​ട്ട ക​ന​ക​മ്മ.

Tags : murder police case arrest mavelikkara

Recent News

Up