x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​ന​വും ല​ഹ​രി​യും; ഒ​ടു​വി​ൽ ഡി​ങ്ക​നും പി​ടി​യി​ലാ​യി


Published: February 18, 2026 08:48 PM IST | Updated: February 18, 2026 08:48 PM IST

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യും നി​ര്‍​ബ​ന്ധി​ച്ച് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കേ​സി​ൽ നേ​ര​ത്തെ ര​ണ്ട് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി വി​മ​ലാ​ന​ഗ​ര്‍ പാ​ലാ​ക്കു​ളി പോ​ത്ത​നാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഡി​ങ്ക​ൻ എ​ന്ന എ.​വി. അ​ജിത്(22) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​ര്‍ ബോ​യ​പാ​ള​യ​ത്ത് നി​ന്നാ​ണ് മാ​ന​ന്ത​വാ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ൾ നേ​ര​ത്തെ​യും ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ നേ​ര​ത്തെ മാ​ന​ന്ത​വാ​ടി കൊ​ണി​യ​ന്‍​മു​ക്ക് ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ജി​ത് കു​മാ​ര്‍(32), ക​ണി​യാ​രം ഇ​ട​വ​ല​ത്ത് ശ്രീ​വി​ലാ​സം വീ​ട്ടി​ല്‍ വി​ഷ്ണു (22) എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു.

Tags : wayanad kerala police crime news mananthavadi

Recent News

Up