x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങൾ കാണണം: മാര്‍ തോമസ്‌ തറയില്‍


Published: January 17, 2026 10:59 PM IST | Updated: January 17, 2026 10:59 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​ക​ള്‍ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച്‌ സ്വ​പ്‌​ന​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്ന്‌ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ്‌ ത​റ​യി​ല്‍. ആ​ന​ക്ക​ല്ല്‌ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ന്‍റെ 40-ാമ​ത്‌ വാ​ര്‍ഷി​കാ​ഘോ​ഷ​വും റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

ഓ​രോ കു​ട്ടി​യും ത​ങ്ങ​ള്‍ക്ക്‌ ല​ഭി​ച്ചി​ട്ടു​ള്ള വ്യ​ത്യ​സ്‌​ത​മാ​യ ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും നാ​ടി​നും രാ​ജ്യ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​യ സ്വ​പ്‌​ന​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട്‌ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ മ​നോ​ഹ​ര​മാ​യ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളെ​ന്നും മാ​ര്‍ തോ​മ​സ്‌ ത​റ​യി​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സം​സ്കാ​രി​ക ഭൂ​മി​ക​യി​ൽ അ​തുല്യ​മാ​യ ച​ല​ന​ങ്ങ​ളും അ​ദ്ഭുത​ക​ര​മാ​യ സ്വാ​ധീ​ന​വും ചെ​ലു​ത്തി​യ ഒ​രു വ​ലി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബിഷപ്‍ മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളും അ​വ​സ​ര​ങ്ങ​ളും ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച് ദൈ​വ​ത്തെ കൂ​ട്ടു​പി​ടി​ച്ച് ക​ഠി​നാ​ധ്വാ​നം ചെ​യ്ത് മു​ന്നോ​ട്ട് വ​ള​ര​ണ​മെ​ന്നും മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ്‌ പൊ​ങ്ങ​ന്താ​ന​ത്ത്‌, ചീ​ഫ്‌ വി​പ്പ്‌ ഡോ.​എ​ന്‍. ജ​യ​രാ​ജ്‌, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍എ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്‌ ആ​ന്‍റ​ണി, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ത​നു​ജ മാ​ത്യു, സ്‌​കൂ​ള്‍ ക്യാ​പ്‌​റ്റ​ന്‍ ഫെ​ലി​ക്‌​സ്‌ ജ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ര്‍വീ​സി​ല്‍ 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ അ​ധ്യാ​പ​ക​രെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. പാ​ഠ്യ - പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ര്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്‌​തു.

Tags : Mar Thomas Tharayil Students dream societ St. Anthony's Public School Anakall

Recent News

Up