x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ ക്രി​സ്മ​സ്- പു​തു​വ​ത്സ​ര ഫെ​യ​ർ ഉ​ദ്ഘാ​ട​നം നാളെ


Published: December 20, 2025 10:28 PM IST | Updated: December 20, 2025 10:28 PM IST

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ​​​യു​​​ടെ ക്രി​​​സ്മ​​​സ് പു​​​തു​​​വ​​​ത്സ​​​ര ഫെ​​​യ​​​റു​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഭ​​​ക്ഷ്യ​​​മ​​​ന്ത്രി ജി.ആ​​​ർ. അ​​​നി​​​ൽ നാളെ രാ​​​വി​​​ലെ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ത്ത​​​രി​​​ക്ക​​​ണ്ടം നാ​​​യ​​​നാ​​​ർ പാ​​​ർ​​​ക്കി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. 31 വ​​​രെ​​​യാ​​​ണ് ഫെ​​​യ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

ആ​​​റ് ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഫെ​​​യ​​​റു​​​ക​​​ൾ ന​​​ട​​​ത്തു​​​ക.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​നം, കൊ​​​ല്ലം ആ​​​ശ്രാ​​​മം മൈ​​​താ​​​നം, പ​​​ത്ത​​​നം​​​തി​​​ട്ട റോ​​​സ് മൗ​​​ണ്ട് ഓ​​​ഡി​​​റ്റോ​​​റി​​​യം, കോ​​​ട്ട​​​യം തി​​​രു​​​ന​​​ക്ക​​​ര മൈ​​​താ​​​നം, എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ​​​ഡ്രൈ​​​വ്, തൃ​​​ശൂ​​​ർ തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക ഫെ​​​യ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലും സ​​​പ്ലൈ​​​കോ​​​യു​​​ടെ ഒ​​​രു പ്ര​​​ധാ​​​ന വി​​​ല്പ​​​ന​​​ശാ​​​ല ക്രി​​​സ്മ​​​സ് ഫെ​​​യ​​​ർ ആ​​​യി മാ​​​റും.

Tags : Supplyco Christmas-New Year Fair inaugurated

Recent News

Up