തൃശൂർ: ചേലക്കര പഞ്ചായത്തിലെ സിപിഎം വാർഡ് മെമ്പർ പി. രാമചന്ദ്രൻ രാജിവച്ചു. പതിനാറാം വാർഡിലെ മെമ്പറായിരുന്നു രാമചന്ദ്രൻ.
പാർട്ടി സസ്പെൻഷനിലായിരുന്നു രാമചന്ദ്രൻ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് മാറി ചെയ്തതിനാണ് സസ്പെൻഷനിലായത്.
യുഡിഎഫ് എൽഡിഎഫ് ബലാബലം ആയിരുന്ന പഞ്ചായത്തിൽ രാമചന്ദ്രന്റെ വോട്ടോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
Tags : cpm ward member chelakkara panchayath resigned