x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സ​ര്‍​ഗോ​ത്സ​വം സമാപിച്ചു


Published: January 12, 2026 05:24 AM IST | Updated: January 12, 2026 05:24 AM IST

കൊ​​​​ച്ചി: ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി റോ​​​​ട്ട​​​​റി കൊ​​​​ച്ചി​​​​ന്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ​​​​ര്‍​ഗോ​​​​ത്സ​​​​വം ഭാ​​​​വ​​​​ന-2026ല്‍ ​​​​മാ​​​​ന​​​​സി​​​​ക ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ടി​​​​മാ​​​​ലി കാ​​​​ർ​​​​മ​​​​ൽ ജ്യോ​​​​തി സ്പെ​​​​ഷ​​​​ൽ സ്കൂ​​​​ൾ ഓ​​​​വ​​​​റോ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യി.

ശാ​​​​രീ​​​​രി​​​​ക ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ തോ​​​​പ്പും​​​​പ​​​​ടി അ​​​​മൃ​​​​ത ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ ഡി​​​​ഫ​​​​റ​​​​ന്‍റ്‌ലി ഏ​​​​ബി​​​​ൾ​​​​ഡ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ​​​​പ്പോ​​​​ൾ ബ​​​​ധി​​​​ര-മൂ​​​​ക-ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മു​​​​ണ്ട​​​​ൻ​​​​വേ​​​​ലി ഫാ. ​​​​അ​​​​ഗോ​​​​സ്റ്റി​​​​നോ വി​​​​ചി​​​​നി സ്പെ​​​​ഷ​​​​ൽ സ്കൂ​​​​ൾ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യി.

മാ​​​​ന​​​​സി​​​​ക ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ നാ​​​​യ​​​​ര​​​​ന്പ​​​​ലം ക​​​​രു​​​​ണ സ്പെ​​​​ഷ​​​ൽ സ്കൂ​​​​ൾ ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും ചി​​​​റ്റേ​​​​ത്തു​​​​ക​​​​ര ഹോം ​​​​ഓ​​​​ഫ് ഫെ​​​​യ്ത്ത് മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി.

ശാ​​​​രീ​​​​രി​​​​ക ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മൂ​​​​ന്നാ​​​​ർ ഡെ​​​​യ​​​​ർ സ്കൂ​​​​ൾ ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും ചേ​​​​ർ​​​​ത്ത​​​​ല പാ​​​​ണാ​​​​വ​​​​ള്ളി അ​​​​സീ​​​​സി സ്പെ​​​​ഷ്ൽ സ്കൂ​​​​ൾ മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി. ബ​​​​ധി​​​​ര-മൂ​​​​ക-ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ കാ​​​​ല​​​​ടി സെ​​​​ന്‍റ് ക്ലെ​​​​യ​​​​ർ ഓ​​​​റ​​​​ൽ സ്കൂ​​​​ൾ ഫോ​​​​ർ ദ ​​​​ഡെ​​​​ഫ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും മൂ​​​​ന്നാ​​​​ർ ഡെ​​​​യ​​​​ർ സ്കൂ​​​​ൾ മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി.

കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​ർ​​​​ഗോ​​​​ത്സ​​​​വം ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ൻ, ആ​​​​ര്‍​സി​​​ഐ ​പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​നോ​​​​ജ് കു​​​​മാ​​​​ർ, ഭാ​​​​വ​​​​ന ചെ​​​​യ​​​​ര്‍​പേ​​​​ഴ്സ​​​​ൺ ലി​​​​ജി ഏ​​​​ബ്ര​​​​ഹാം, റോ​​​​ട്ട​​​​റി ഡി​​​​സ്ട്രി​​​​ക്ട് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പ്ര​​​​ഹ​​​​ർ​​​​ഷ്‌ , കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ്‌ പു​​​​തു​​​​ശേ​​​​രി സി​​​​എം​​​​ഐ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

റോ​​​​ട്ട​​​​റി കൊ​​​​ച്ചി​​​​ന്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​നോ​​​​ജ് കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു. ആ​​​​ര്‍​സി​​​​ഐ ഭാ​​​​വ​​​​ന അ​​​​വാ​​​​ര്‍​ഡ് 2026 ഡോ. ​​​​മേ​​​​രി അ​​​​നി​​​​ത​​​​യ്ക്കും (സോ​​​​ഷ്യ​​​​ൽ റീ​​​​ഫോ​​​​ർ​​​​മ​​​​ർ), ധ​​​​ന്യ ര​​​​വി​​​​ക്കും (ഡി​​​​സ​​​​ബി​​​​ലി​​​​റ്റി ഇ​​​​വാ​​​​ഞ്ച​​​​ലി​​​​സ്റ്റ്) സ​​​​മ്മാ​​​​നി​​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 40 സ്പെ​​​​ഷ​​​​ല്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള 1500ലേ​​​​റെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : celebration children backgrounds has concluded

Recent News

Up