x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ ഇ​ന്ന​ലെ​യും പ്ര​ക്ഷു​ബ്ധം; സ​മ​രം തു​ട​രു​മെ​ന്നു പ്ര​തി​പ​ക്ഷം


Published: February 6, 2026 12:47 AM IST | Updated: February 6, 2026 12:47 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ൽ മ​​​ന്ത്രി വി.​​​എ​​​ൻ.​​​ വാ​​​സ​​​വ​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ​​​യും നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തെ തു​​​ട​​​ർ​​​ന്നു സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ​​​ഷം​​​സീ​​​ർ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള റ​​​ദ്ദാ​​​ക്കി. രാ​​​വി​​​ലെ സ​​​ഭ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ൽ ത​​​ങ്ങ​​​ൾ സ​​​മ​​​രം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു സ്പീ​​​ക്ക​​​റെ അ​​​റി​​​യി​​​ച്ചു.

കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം കി​​​ട്ടി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ക​​​യാ​​​ണ്. എ​​​സ്ഐ​​​ടി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തൃ​​​പ്തി​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്തി​​​യ ബാ​​​ന​​​ർ വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡു​​​മാ​​​ർ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചു​​​മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ന​​​ർ വാ​​​ങ്ങാ​​​നാ​​​ണു ത​​​ങ്ങ​​​ളു​​​ടെ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഡ​​​യ​​​സി​​​ൽ ക​​​യ​​​റി​​​യ​​​തെ​​​ന്നും അ​​​ല്ലാ​​​തെ അ​​​വ​​​രെ മ​​​ർ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

പ​​​തി​​​വു​​​പോ​​​ലെ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളും ബാ​​​ന​​​റു​​​മാ​​​യി സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ സ​​​ഭ​​​യു​​​ടെ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​രു​​​ന്നു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​ക്കി 51 മി​​​നി​​​റ്റു​​​നു​​​ള്ളി​​​ൽ സ്പീ​​​ക്ക​​​ർ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

രാ​​​വി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ പ്ര​​​കോ​​​പി​​​ത​​​രാ​​​കു​​​ക​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​മാ​​​യി മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ സ​​​ഭ കൂ​​​ടു​​​ത​​​ൽ പ്ര​​​ക്ഷു​​​ബ്ധമാ​​​യി. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ടെ​​​ന്നും പ്ര​​​തി​​​ക​​​ൾ ജാ​​​മ്യം കി​​​ട്ടി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​ല്ലാം ഇ​​​പ്പോ​​​ൾ ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ്. ഇ​​​ങ്ങ​​​നെ​​​പോ​​​യാ​​​ൽ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കേ​​​സുത​​​ന്നെ മു​​​ങ്ങി​​​പ്പോ​​​കും. കേ​​​സി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ൾ ജ​​​യി​​​ലി​​​ൽ പോ​​​കു​​​മെ​​​ന്ന ഭ​​​യം കൊ​​​ണ്ടാ​​​ണു സ​​​ർ​​​ക്കാ​​​ർ കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി​​​മാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ ഇ​​​ന്ന​​​ലെ മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ് മാ​​​ത്ര​​​മാ​​​ണ് സ​​​തീ​​​ശ​​​നെ വി​​​മ​​​ർ​​​ശി​​​ച്ച​​​ത്.

K-Rail Survey

സ്‌​​​പീ​​​ക്ക​​​റെ തെ​​​രു​​​വി​​​ലി​​​ട്ട് അ​​​ല​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല:എ.​​​എ​​​ൻ.​​​ ഷം​​​സീ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പീ​​​ക്ക​​​റെ തെ​​​രു​​​വി​​​ലി​​​ട്ട് അ​​​ല​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ.​​​ ഷം​​​സീ​​​ർ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ന്‍റെ ഡ​​​യ​​​സി​​​ൽ ക​​​യ​​​റി​​​യ പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ന​​​ട​​​പ​​​ടി ശ​​​രി​​​യ​​​ല്ല.

സ​​​മ​​​രം ന​​​ട​​​ക്കു​​​ന്പോ​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ബാ​​​രി​​​ക്കേ​​​ഡ് മ​​​റി​​​ച്ചി​​​ട്ടു ക​​​ട​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണു ചി​​​ല പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​ൽ ക​​​യ​​​റി​​​യ​​​ത്. താ​​​ൻ ഈ ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് എ​​​യ​​​ർ ഡ്രോ​​​പ് ചെ​​​യ്യ​​​പ്പെ​​​ട്ടു വ​​​ന്ന​​​ത​​​ല്ല.

രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​നു​​​ഭ​​​വം ത​​​നി​​​ക്കു​​​ണ്ട്. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വപ്പെ​​​ട്ട രാ​​​ഷ്‌ട്രീ​​​യ നേ​​​തൃ​​​ത്വം പ​​​ര​​​സ്യ​​​മാ​​​യി സ്പീ​​​ക്ക​​​റെ തെ​​​രു​​​വി​​​ലി​​​ട്ട് അ​​​ല​​​ക്കു​​​ന്ന​​​തു ശ​​​രി​​​യാ​​​ണോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ണ്ടാ​​​യ​​​ത്. ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​കോ​​​പ​​​ന​​​വും വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡു​​​മാ​​​രി​​​ൽ നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ബാ​​​ന​​​റി​​​ന്‍റെ ക​​​ന്പു​​​കൊ​​​ണ്ട് അ​​​വ​​​രെ പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​ടി​​​ക്കു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​യെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

K-Rail Survey

യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടു​​​മോ​​​യെ​​​ന്ന് സ​​​തീ​​​ശ​​​നു പേ​​​ടി: എം.​​​ബി.​​​ രാ​​​ജേ​​​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ലെ യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടു​​​മോ​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​നു പേ​​​ടി​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ്.

ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ക​​​യ​​​റ്റി​​​യ​​​ത് പ​​​ര​​​ലോ​​​ക​​​ത്തും ഇ​​​ഹ​​​ലോ​​​ക​​​ത്തു​​​മു​​​ള്ള​​​വ​​​രാ​​​ണ്. അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ പോ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു ഭ​​​യ​​​വും ഉ​​​ൾ​​​ക്കി​​​ട​​​ല​​​വു​​​മാ​​​ണ്. വ​​​സ്തു​​​ത​​​ക​​​ളു​​​ടെ മേ​​​ൽ സ​​​തീ​​​ശ​​​ൻ ക​​​ണ്ണ​​​ട​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ​​​ഭ​​​യ്ക്ക​​​ക​​​ത്തും പു​​​റ​​​ത്തും അ​​​വാ​​​സ്ത​​​വം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ് സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Tags : Niyamasabha struggle continue Sabarimala Swarna pali Sabarimala Gold theft

Recent News

Up