x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്‌​ട്രീ​യബ​ന്ധം നോക്കി ഇ​ട​തു​പ​ക്ഷം ആരെയും സം​ര​ക്ഷി​ക്കി​ല്ല: ബി​നോ​യ് വി​ശ്വം


Published: January 11, 2026 01:51 AM IST | Updated: January 11, 2026 01:51 AM IST

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ ആ​​​രാ​​​യാ​​​ലും ഏ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ ബ​​​ന്ധ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞാ​​​ലും അ​​​വ​​​രെ​​​യാ​​​രെ​​​യും ഇ​​​ട​​​തു​​​പ​​​ക്ഷം സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ മു​​​പ്പ​​​താം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​റ്റു​​​ക​​​ൾ മ​​​റ​​​യ്ക്കാ​​​നു​​​ള്ള ആ​​​വ​​​ര​​​ണ​​​മ​​​ല്ല ചു​​​വ​​​പ്പു​​​കൊ​​​ടി. ഉ​​​പ്പ് തി​​​ന്ന​​​വ​​​ൻ വെ​​​ള്ളം കു​​​ടി​​​ക്ക​​​ണം. നേ​​​താ​​​ക്ക​​​ളാ​​​യാ​​​ലും ത​​​ന്ത്രി​​​മാ​​​രാ​​​യാ​​​ലും ആ​​​ർ​​​ക്കും അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ർ​​​ണ​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​മി​​​ല്ല. അ​​​ത് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്.

യ​​​ഥാ​​​ർ​​​ഥ വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ചേ​​​ർ​​​ത്ത് പി​​​ടി​​​ച്ചും ക​​​പ​​​ട വി​​​ശ്വാ​​​സി​​​ക​​​ളെ ത​​​ള്ളി​​​യും ഇ​​​ട​​​തു​​​പ​​​ക്ഷം മു​​​ന്നോ​​​ട്ടു​​​പോ​​​കുമെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

Tags : Binoy Vishwam LDF political affiliation CPI secretary

Recent News

Up