x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-സ്വിഫ്റ്റ് ബ​സു​ക​ളു​ടെ ചെയ്സ് പൊ​ട്ടു​ന്ന​ത് തു​ടർക്കഥ​യാ​കുന്നു

പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ
Published: January 25, 2026 02:30 AM IST | Updated: January 25, 2026 02:30 AM IST

ചാ​​​ത്ത​​​ന്നൂ​​​ർ: കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബ​​​സു​​​ക​​​ളു​​​ടെ ചേ​​​യ്സ് പൊ​​​ട്ടു​​​ന്ന​​​ത് തു​​​ട​​​ർക്കഥ​​​യാ​​​വു​​​ന്നു. നാ​​​ല് വ​​​ർ​​​ഷം മാ​​​ത്രം പ​​​ഴ​​​ക്ക​​​മു​​​ള്ള അ​​​ഞ്ച് ബ​​​സു​​​ക​​​ളു​​​ടെ ചേ​​​യ്സാണ് അടുത്തിടെ പൊ​​​ട്ടി​​​യ​​​ത്. കു​​​റ​​​ച്ചു നാ​​​ൾ മു​​​ൻ​​​പ് ഒ​​​രു ബ​​​സി​​ന്‍റെ ചെ​​​യ്സ് പൊ​​​ട്ടി​​​യ​​​പ്പോ​​​ൾ വ​​​ലി​​​യ മാ​​​ധ്യ​​​മശ്ര​​​ദ്ധ ഉ​​​ണ്ടാ​​​വു​​​ക​​​യും സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​വു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ​ബ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സെ​​​ൻ​​​ട്ര​​​ൽ വ​​​ർ​​​ക്ക് ഷോ​​​പ്പി​​​ലേ​​​യ്ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു.

ബ​​​സ് നി​​​ർ​​​മാ​​​താക്ക​​​ളാ​​​യ ക​​​മ്പനി പു​​​തി​​​യ ചെ​​​യ്സ് ന​​​ല്കി​​​യെ​​​ന്ന് കെ-​​​സ്വി​​​ഫ്റ്റ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.​ ഇ​​​പ്പോ​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​യ ചെ​​​യ്സ് പൊ​​​ട്ട​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് കെ​​എ​​​സ് 86 എ​​​ന്ന ന​​​മ്പ​​​രു​​​ള​​​ള ബ​​​സി​​​ലാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-മാ​​​ന​​​ന്ത​​​വാ​​​ടി റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് എ​​​യ​​​ർ​​​ബ​​​സാ​​​ണ് ഇ​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും ബോ​​​ധ​​​പൂ​​​ർ​​​വം അ​​​ത് വി​​​സ്മ​​​രി​​​ച്ചുകൊ​​​ണ്ടാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി.

വ​​​യ​​​നാ​​​ട​​​ൻ ചു​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ ദു​​​ർ​​​ഘ​​​ടം നി​​​റ​​​ഞ്ഞ റോ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ​സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് എ​​​യ​​​ർ ബ​​​സി​​​ന്‍റെ യാ​​​ത്ര.​​​ ത​​​ക​​​രാ​​​ര്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ അ​​​ത് ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​ച്ചു കൊ​​​ണ്ടാ​​​ണ് ഇ​​​പ്പോ​​​ഴും​​​സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ പ​​​ണ​​​യം വ​​​ച്ചു കൊ​​​ണ്ടു​​​ള്ള യാ​​​ത്ര​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും ആ​​​ശ​​​ങ്കാ​​​കു​​ല​​​രാ​​​ണ്. നാ​​​ല് വ​​​ര്‍​ഷ​​​ത്തെ പ​​​ഴ​​​ക്കം മാ​​​ത്ര​​​മാ​​​ണ് ​ബ​​​സി​​​നു​​​ള്ള​​​ത്.​

ഇ​​​തേ സീ​​​രീ​​​സി​​​ല്‍ വാ​​​ങ്ങി​​​യ കെ ​​​എ​​​സ്-16, കെ ​​​എ​​​സ് -18, കെ ​​​എ​​​സ്-30 എ​​​ന്നീ ബ​​​സു​​​ക​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ പ്ര​​​ശ്നം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​ ഈ ​​സീ​​​രീ​​​സി​​​ൽ വാ​​​ങ്ങി​​​യ ബ​​​സു​​​ക​​​ളു​​​ടെ ചേ​​​യ്സു​​​ക​​​ൾ ത​​​ക​​​രു​​​ന്ന​​​ത് ജീ​​​വ​​​ന​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടും ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ൽ നി​​​ന്നും പി​​​ൻ​​​വ​​​ലി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ശോ​​​ക് ലെ​​​യ്‌​​ല​​​ന്‍റ് ക​​​മ്പനി​​​യു​​​ടേ​​​താ​​​ണ് ​ബ​​​സു​​​ക​​​ൾ. ചെയ്സ് പൊ​​​ട്ടി​​​യ​​​ത് ഗ്യാ​​​സ് വെ​​​ൽ​​​ഡ് ചെ​​​യ്ത് ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണ് കെ-സ്വി​​​ഫ്റ്റ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.​​​

കെ-സ്വി​​​ഫ്റ്റ് ബ​​​സു​​​ക​​​ൾ കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​ട​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കെ​​എ​​​സ്ആ​​​ർ​​ടി​​സിക്ക് ​​​വേ​​​ണ്ടി ഓ​​​ടു​​​ന്ന​​​താ​​​ണ്. മി​​​ക്ക​​​തും ദീ​​​ർ​​​ഘ ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളും സൂ​​​പ്പ​​​ർ ക്ലാ​​​സ് ബ​​​സു​​​ക​​​ളു​​​മാ​​​ണ്. സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര എ​​​ന്ന കെ​​എ​​​സ്ആ​​​ർ​​ടി​​സി​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​രം ബ​​​സു​​​ക​​​ൾ. ബ​​​സ് വാ​​​ങ്ങി​​​യ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പി​​​ച്ച് ടി​​ഡി​​എ​​​ഫ് അ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സി​​​ന് പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. പ​​​ക്ഷേ അ​​​തി​​​ൽ ഒ​​​രു അ​​​ന്വേ​​​ഷ​​​ണ​​​വും ഉ​​​ണ്ടാ​​​യി​​​ല്ല.​

ആ​​​ന്‍റ​​​ണി രാ​​​ജു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യും ബി​​​ജു പ്ര​​​ഭാ​​​ക​​​ര്‍ സി​​​എം​​​ഡി​​​യു​​​മാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് ഈ ​​​ബ​​​സെ​​​ല്ലാം വാ​​​ങ്ങി​​​യ​​​ത്.

Tags : K-Swift KSRTC K-Swift buse chase Breaking

Recent News

Up