x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വി​രു​ദ്ധ ഭ​ര​ണ​ത്തി​നെ​തി​രെ ജ​ന​വി​ധി​യു​ണ്ടാ​കും: സ​ണ്ണി ജോ​സ​ഫ്


Published: November 10, 2025 10:05 PM IST | Updated: November 10, 2025 10:05 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ഭ​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​വി​ധി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​കു​മെ​ന്നും യു​ഡി​എ​ഫി​ന് തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്.

സ​മ​സ്ത​മേ​ഖ​ല​യി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ര്‍​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തേ​ത്. സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത് പ​രാ​ജ​യം മു​ന്നി​ല്‍ ക​ണ്ടാ​ണ്. നാ​ല​ര​ക്കൊ​ല്ലം ഒ​ന്നും ചെ​യ്യാ​ത്ത​വ​രാ​ണ് ഇ​പ്പോ​ള്‍ കു​റെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

ആ​ത്മാ​ര്‍​ഥ​യു​ണ്ടെ​ങ്കി​ല്‍ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​കാ​ല പ്രാ​ബ​ല്യം ന​ല്‍​ക​ണം. സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന കോ​ണ്‍​ക്ലേ​വു​ക​ളും പി​ആ​ര്‍ പ​ര​സ്യ​ങ്ങ​ളും ജ​നം തി​രി​ച്ച​റി​യ​മെ​ന്നും സ​ണ്ണി പ​റ​ഞ്ഞു.

Tags : Sunny Joseph election local body election kpcc

Recent News

Up