x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇത് കൂട്ടായ്മയുടെ വിജയം, സർക്കാരിന്‍റെ എല്ലാ ജനദ്രോഹ നയങ്ങളെയും തുറന്നുകാണിച്ചു': സണ്ണി ജോസഫ്


Published: December 14, 2025 01:19 PM IST | Updated: December 14, 2025 01:19 PM IST

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റേത് കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിത്. ജനങ്ങളുടെ വിധിയെ വിനയത്തോടെ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കാണാൻ ഡൽഹിയിൽ എത്തിയതായിരുന്നു സണ്ണി ജോസഫ്.

യുഡിഎഫ് ഈ സർക്കാരിന്‍റെ എല്ലാ ജനദ്രോഹനങ്ങളെയും തുറന്നുകാണിച്ചു. ശബരിമലയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരുന്നു. കള്ളന്മാർ കപ്പലിൽ തന്നെയായിരുന്നു. പക്ഷെ കപ്പിത്താന്മാർ ഇപ്പോഴും പിടിക്കപ്പെടാൻ ബാക്കിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

വാർഡുകളെ വികൃതമായാണ് സർക്കാർ വെട്ടിമുറിച്ചത്. വോട്ടർപട്ടികയിൽ സിപിഎം ഒരുപാട് അനർഹരെ ചേർത്തെന്നും അദ്ദേഹം വിമർശിച്ചു.

Tags : Sunny Joseph UDF Local Body Election

Recent News

Up