x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​തൊ​രു ഫോ​ൺ ന​മ്പ​റ​ല്ല; യു​ഡി​എ​ഫി​ന് മു​ന്ന​റി​യി​പ്പു​മാ​യി എം.​എം. മ​ണി


Published: January 8, 2026 12:27 AM IST | Updated: January 8, 2026 03:43 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മു​ന്ന​ണി​ക​ളെ​ല്ലാം ത​ന്നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലേ​ക്ക് ക​ട​ന്ന​തോ​ടെ സൈ​ബ​റി​ട​ങ്ങ​ളി​ലും പോ​രാ​ട്ട​ങ്ങ​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. സി​പി​എം നേ​താ​വ് എം.​എം. മ​ണി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് നി​ല​വി​ൽ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ല് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​ടി​യ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വു​മാ​യാ​ണ് മു​ൻ മ​ന്ത്രി കൂ​ടി​യാ​യ മ​ണി രം​ഗ​ത്തെ​ത്തി​യ​ത്. "98, 68, 91, 99 ഇ​തൊ​രു ഫോ​ൺ ന​മ്പ​റ​ല്ല" എ​ന്ന് ആ​രം​ഭി​ക്കു​ന്ന​താ​ണ് എം.​എം. മ​ണി​യു​ടെ പോ​സ്റ്റ്.

യു​ഡി​എ​ഫ് 100 സീ​റ്റെ​ന്ന ല​ക്ഷ്യ​വു​മാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നേ​ടി​യ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വു​മാ​യി സൈ​ബ​റി​ട​ത്തേ​ക്ക് മ​ണി​യു​ടെ രം​ഗ​പ്ര​വേ​ശ​നം.

2006ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് 98 സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി. 2011ൽ 68 ​സീ​റ്റു​ക​ൾ നേ​ടി​യ ഇ​ട​തു​പ​ക്ഷം പ്ര​തി​പ​ക്ഷ​ത്തേ​ക്കെ​ത്തി​യ​പ്പോ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യി​രു​ന്നു.

2016ൽ 91 ​സീ​റ്റു​ക​ളു​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചു. 2021ൽ ​വീ​ണ്ടും 99 സീ​റ്റു​ക​ളു​മാ​യി ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

 

Tags : mm mani ldf cpm udf assembly election

Recent News

Up