x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സ​ക്കോ​വി​ലി​ൽ ഹൃ​ദ​യാ​ർ​ച്ച​ന​യേ​കി ആ​സ്വാ​ദ​കസ​ഹ​സ്ര​ങ്ങ​ൾ

സെ​​​​​ബി മാ​​​​​ളി​​​​​യേ​​​​​ക്ക​​​​​ൽ
Published: January 19, 2026 02:29 AM IST | Updated: January 19, 2026 02:29 AM IST

‘ആ​​​​​ര​​​​​തി ആ​​​​​ര​​​​​തി ആ​​​​​രാ​​​​​ധ​​​​​ന
ആ​​​​​ത്മാ​​​​​വി​​​​​ൻ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​രാ​​​​​ധ​​​​​ന
അ​​​​​ഞ്ജ​​​​​ലി അ​​​​​ഞ്ജ​​​​​ലി പ്ര​​​​​ണ​​​​​വാ​​​​​ർ​​​​​ച്ച​​​​​ന                                                                  മാ​​​​​ന​​​​​സ​​​​​ക്കോ​​​​​വി​​​​​ലി​​​​​ൽ ഹൃ​​​​​ദ​​​​​യാ​​​​​ർ​​​​​ച്ച​​​​​ന....’​​​

ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ങ്ങ​​​​​ളെ ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യു​​​​​ടെ ആ​​​​​ഴ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ടു​​​​​പ്പി​​​​​ച്ച അ​​​​​ന​​​​​ശ്വ​​​​​ര ഗാ​​​​​ന​​​​​ത്തി​​​​​ന്‍റെ ശി​​​​​ല്പി​​​​​യാ​​​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വി​​​​​ട​​​​​വാ​​​​​ങ്ങി​​​​​യ​​ ഫാ. ​​​​​സി​​​​​റി​​​​​യ​​​​​ക് ക​​​​​ണി​​​​​ച്ചാ​​​​​യി​ സി​​​എം​​​ഐ. എ​​​​​ൺ​​​​​പ​​​​​തു​​​​​ക​​​​​ളു​​​​​ടെ മ​​​​​ധ്യ​​​​​ത്തി​​​​​ൽ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ‘സ്നേ​​​​​ഹ​​​​​സ​​​​​ന്ദേ​​​​​ശം’ ​​​കാ​​​​​സ​​​​​റ്റി​​​​​ൽ യേ​​​​​ശു​​​​​ദാ​​​​​സി​​​​​ന്‍റെ സ്വ​​​​​ർ​​​​​ഗീ​​​​​യ​​​നാ​​​​​ദ​​​​​ത്തി​​​​​ൽ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ഈ ​​​​​ഗാ​​​​​നം പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ൾ ക്രൈ​​​​​സ്ത​​​​​വ വി​​​​​ശ്വാ​​​​​സി​​​​​സ​​​​​മൂ​​​​​ഹം ഏ​​​​​റ്റു​​​​​പാ​​​​​ടി. ഇ​​​​​പ്പോ​​​​​ഴും പാ​​​​​ടു​​​​​ന്നു. ഫാ. ​​​​​ജ​​​​​സ്റ്റി​​​​​ൻ പ​​​​​ന​​​​​യ്ക്ക​​​​​ൽ ഈ​​​​​ണ​​​​​മി​​​​​ട്ട ഗാ​​​​​ന​​​​​ത്തി​​​​​ന്‍റെ വ​​​​​രി​​​​​ക​​​​​ൾ അ​​​​​ത്ര​​​​​മേ​​​​​ൽ ഹൃ​​​​​ദ​​​​​യ​​​​​വും പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​വു​​​മാ​​​​​യി​​​​​രു​​​​​ന്നു. 12 ഗാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രൊ​​​​​റ്റ ഗാ​​​​​ന​​​​​മേ ഇ​​​​​ദ്ദേ​​​​​ഹം എ​​​​​ഴു​​​​​തി​​​​​യി​​​​​ട്ടു​​​​​ള്ളൂ. ബാ​​​​​ക്കി​​​​​യെ​​​​​ല്ലാം അ​​​​​ന്ന​​​​​ത്തെ ശെ​​​​​മ്മാ​​​​​ശ​​​​​ന്മാ​​​​​രാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ഴു​​​​​തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

ഭാ​​​​​ര​​​​​തീ​​​​​യ ത​​​​​ത്വ​​​​​ചി​​​​​ന്ത​​​​​യെ​​​​​യും ഭാ​​​​​ര​​​​​തീ​​​​​യ ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യെ​​​​​യും മു​​​​​റു​​​​​കെ​​​​​പ്പി​​​​​ടി​​​​​ച്ച ഋ​​​​​ഷി​​​​​തു​​​​​ല്യ​​​​​നാ​​​​​യ ഫാ. ​​​​​സി​​​​​റി​​​​​യ​​​​​ക് ക​​​​​ണി​​​​​ച്ചാ​​​​​യി ത​​​​​ന്‍റെ വ​​​​​രി​​​​​ക​​​​​ളി​​​​​ലും ത​​​​​നി​​​​​മ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി. ദൈ​​​​​വാ​​​​​രാ​​​​​ധ​​​​​ന​​​​​യെ ബാ​​​​​ഹ്യാ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ത്മാ​​​​​വി​​​​​ന്‍റെ ഉ​​​​​ള്ള​​​​​ള​​​​​വി​​​​​ലേ​​​​​ക്കു ​​കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന കാ​​​​​വ്യ​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​ണ് വ​​​​​രി​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ച്ച​​​​​ത് - ‘ആ​​​​​ത്മാ​​​​​വി​​​​​ൻ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​രാ​​​​​ധ​​​​​ന’. ഇ​​​​​തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സൃ​​​​​ഷ്‌​​​ടി​​​​​ക​​​​​ളു​​​​​ടെ കേ​​​​​ന്ദ്ര​​​​​ബി​​​​​ന്ദു. ദൈ​​​​​വം ദൂ​​​​​രെ​​​​​യ​​​​​ല്ല, മാ​​​​​ന​​​​​വ​​​​​ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ണെ​​​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​​​ന്‍റെ പ്ര​​​​​ബോ​​​​​ധ​​​​​നം ഗാ​​​​​ന​​​​​ത്തി​​​​​ലും തെ​​​​​ളി​​​​​ഞ്ഞു​​​​​നി​​​​​ന്നു - ‘മാ​​​​​ന​​​​​സ​​​​​ക്കോ​​​​​വി​​​​​ലി​​​​​ൽ ഹൃ​​​​​ദ​​​​​യാ​​​​​ർ​​​​​ച്ച​​​​​ന’

‘വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ല്ല വ​​​​​ര​​​​​ക​​​​​ളു​​​​​മി​​​​​ല്ല’ എ​​​​​ന്നു തു​​​​​ട​​​​​ങ്ങു​​​​​ന്ന ദൈ​​​​​വ​​​​​സ്നേ​​​​​ഹ​​​​​ത്തെ​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ദേ​​​​​ശ് രാ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള ഗാ​​​​​നം, ‘ന​​​​​മ​​​​​സ്കാ​​​​​രം ...മ​​​​​ന​​​​​സ്കാ​​​​​രം’ എ​​​​​ന്നു​​​​​തു​​​​​ട​​​​​ങ്ങു​​​​​ന്ന ഭ​​​​​ജ​​​​​ൻ എ​​​​​ന്നി​​​​​വ ചി​​​​​ട്ട​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത് പാ​​​​​ടും പാ​​​​​തി​​​​​രി റ​​​​​വ. ഡോ. ​​​​​പോ​​​​​ൾ പൂ​​​​​വ​​​​​ത്തി​​​​​ങ്ക​​​​​ലാ​​​​​ണ്.


യേ​​​​​ശു​​​​​ദേ​​​​​വ ജ​​​​​ഗ​​​​​ത് ജ്യോ​​​​​തി​​​​​തേ


‘ഹൃ​​​​​ദ​​​​​യാം​​​​​ബു​​​​​ജ പൂ​​​​​ജ​​​​​നം...’എ​​​​​ന്നു​​​തു​​​​​ട​​​​​ങ്ങു​​​​​ന്ന കീ​​​​​ർ​​​​​ത്ത​​​​​നം സ​​​​​ര​​​​​സാം​​​​​ഗി രാ​​​​​ഗ​​​​​ത്തി​​​​​ൽ ചി​​​​​ട്ട​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തു സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന ഫാ. ​​​​​ആ​​​​​ൻ​​​​​ജോ പി. ​​​​​തോ​​​​​മ​​​​​സാ​​​ണ്. ഇ​​​​​വ​​​​​ർ​​​​​ക്കെ​​​​​ല്ലാം പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത് ഫാ. ​​​സി​​​​​റി​​​​​യ​​​​​ക്കി​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ലെ വ്യ​​​​​തി​​​​​രി​​​​​ക്ത​​​​​ത​​​​​യും ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യു​​​​​ടെ ആ​​​​​ഴ​​​​​വും ത​​​​​ന്നെ​​​​​യാ​​​​​ണ്.

ത​​​​​ത്വ​​​​​ശാ​​​​​സ്ത്ര അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യും ആ​​​​​ത്മീ​​​​​യ വ​​​​​ഴി​​​​​കാ​​​​​ട്ടി​​​​​യാ​​​​​യും ധ്യാ​​​​​ന​​​​​ഗു​​​​​രു​​​​​വാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച ഇ​​​​​ദ്ദേ​​​​​ഹം എ​​​​​ഴു​​​​​ത്തി​​​​​നെ പൗ​​​​​രോ​​​​​ഹി​​​​​ത്യ​​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​ക്കി. നി​​​​​ര​​​​​വ​​​​​ധി പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ ര​​​​​ചി​​​​​ച്ചു. ആ​​​​​ത്മീ​​​​​യ ചി​​​​​ന്ത​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ ഹൃ​​​​​ദ​​​​​യം​​ ക​​​​​വ​​​​​ർ​​​​​ന്ന ഇ​​​​​ദ്ദേ​​​​​ഹം കു​​​​​രി​​​​​ശി​​​​​ന്‍റെ ലം​​​​​ബ തി​​​​​ര​​​​​ശ്ചീ​​​​​ന​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​ഞ്ഞ​​​​​ത് ദൈ​​​​​വ​​​​​ത്തി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​രു​​​​​ക​​​​​യും അ​​​​​തോ​​​​​ടൊ​​​​​പ്പം മ​​​​​നു​​​​​ഷ്യ​​​​​നി​​​​​ലേ​​​​​ക്കു വി​​​​​രി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണ്.

ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ​​​​​യും മ​​​​​ന​​​​​സി​​​​​ൽ ന​​​​​ല്ല ഓ​​​​​ർ​​​​​മ​​​​​യാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണു നി​​​​​ത്യ​​​​​ത​​​​​യു​​​​​ടെ കാ​​​​​ത​​​​​ലെ​​​ന്നും അ​​​ദ്ദേ​​​​​ഹം പ​​​​​ഠി​​​​​പ്പി​​​​​ച്ചു. ഫാ. ​​​സി​​​റി​​​യ​​​ക് ക​​​​​ണി​​​​​ച്ചാ​​​​​യി വി​​​​​ട​​​​​വാ​​​​​ങ്ങു​​​​​ന്പോ​​​​​ഴും അ​​​​​ദ്ദേ​​​​​ഹം എ​​​​​ഴു​​​​​തി​​​​​യ അ​​​​​ർ​​​​​ഥ​​​​​ഗ​​​​​ർ​​​​​ഭ​​​​​മാ​​​​​യ വ​​​​​രി​​​​​ക​​​​​ൾ, വി​​​​​ത​​​​​ച്ച ആ​​​​​ഴ​​​​​മു​​​​​ള്ള ആ​​​​​ത്മീ​​​​​യ​​​​​ത, മ​​​​​ന​​​​​സു​​​​​ക​​​​​ളി​​​​​ലു​​​​​ണ​​​​​ർ​​​​​ത്തി​​​​​യ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ബോ​​​​​ധം എ​​​​​ന്നി​​​​​വ കാ​​​​​ലാ​​​​​തീ​​​​​ത​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​ത​​​​​ന്നെ ചെ​​​​​യ്യും.

Tags : Thousands devotees heartfelt prayers

Recent News

Up