x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ളി​മാ​നൂ​രി​ൽ ച​ന്ദ​ന​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ


Published: January 5, 2026 06:58 PM IST | Updated: January 5, 2026 07:18 PM IST

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ച​ന്ദ​ന​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ‌. കി​ളി​മാ​നൂ​ർ കു​ന്നു​മ്മ​ലി​ൽ നി​ന്നാ​ണ് ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച നി​ല​യി​ൽ ച​ന്ദ​ന​വു​മാ​യി മൂ​ന്ന് പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

ആ​റാം താ​നം ദ​ർ​ഭ​ക​ട്ട​ക്കാ​ലി​ൽ വീ​ട്ടി​ൽ അ​നി​ല​ൻ (65), കു​ന്നു​മ്മ​ൽ പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ക​ൽ​പ​ക (46), പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ള​ക്കാ​ട്ടു​കോ​ണം വൃ​ന്ദ ഭ​വ​നി​ൽ ഷാ​ലി​മ (48) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​കാ​ര്യ ഭൂ​മി​യി​ൽ നി​ന്ന ച​ന്ദ​ന​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. മു​റി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ച​ന്ദ​നം മു​റി​ച്ച​തെ​ന്ന് വീ​ട്ടു​കാ​ർ വ​നംവ​കു​പ്പി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്നാ​ണ് ച​ന്ദ​നം മു​റി​ച്ചു​വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും പി​ടി​യി​ലാ​യ​വ​ർ വ​നം വ​കു​പ്പി​നോ​ട് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

 

Tags : forest department sandalwood trivandrum kilimanoor arrest

Recent News

Up