മുഹമ്മ: വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടികളില്‍ ഒരാള്‍ കുളത്തില്‍ വീണ് മരിച്ചു. പുത്തനമ്പലം കാട്ടുകട മൂലംവെളി ചന്ദ്രന്‍വെളിയില്‍ പ്രജിത്-പ്രീത ദമ്പതികളുടെ മകള്‍ ആഷ്മിക കൃഷ്ണ (3) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. സഹോദരന് ആര്‍ദ്രവ് കൃഷ്ണയുമായി കളിച്ചിരിക്കുകയായിരുന്നു. കുട്ടികളില്‍ ഒരാളെ കാണാതെ വന്നപ്പോള്‍ സമീപ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.