പാലക്കാട്: ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പാലക്കാട്ട് പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിന്, മലപ്പുറം വൈലത്തൂര്‍ സ്വദേശി ജമാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത്.
Tags : arrest palakkad Hashish case