ഇടുക്കി: മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി. കുടുങ്ങിക്കിടന്ന അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയെന്ന് അധികൃതർ പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിയത്.
.jpeg1764339003.jpg)
ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്.

ഇതോടെയാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. ക്രെയിനിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
Tags : Tourists stuck sky dining Munnar idukki