x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല​യി​ൽ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വം; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ


Published: November 1, 2025 12:25 AM IST | Updated: November 1, 2025 12:25 AM IST

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ചേ​ര്‍​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് എ​ട്ടി​ലെ കൂ​മ്പാ​യി​ല്‍ വീ​ട്ടി​ല്‍ അ​ഭി​റാം (30), ചേ​ര്‍​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് എ​ട്ടി​ലെ ചി​റ്റേ​ഴു​ത്ത് വീ​ട്ടി​ല്‍ ദീ​പേ​ഷ് ദീ​പു (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചേ​ർ​ത്ത​ല പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ര്‍​ത്ത​ല പ​രി​ധി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള കാ​പ്പാ​ക്കേ​സ് പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ര​ണ്ട് പേ​രെ​യും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നി​ന്ന് കാ​പ്പാ ഉ​ത്ത​ര​വ് പ്ര​കാ​രം നാ​ടു​ക​ട​ത്തി​യി​രു​ന്ന​താ​ണ്.

നാ​ടു​ക​ട​ത്തി​യ ഉ​ത്ത​ര​വ് കാ​ല​യ​ള​വി​നു ശേ​ഷം തി​രി​കെ​യെ​ത്തി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ല്‍ അ​ഴി​ച്ചു​വി​ട്ട​ത്. ചേ​ര്‍​ത്ത​ല ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : kappa case hotel attack arrest

Recent News

Up