x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്ക് ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബി​ന് അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു


Published: December 20, 2025 11:35 AM IST | Updated: December 20, 2025 11:35 AM IST

തി​രു​വ​ന​ന്ത​പു​രം: ചെ​മ്പൂ​രി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട‌​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. അ​മ​ൽ (21), അ​ഖി​ൽ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​മ്പൂ​രി​ൽ വെ​ഞ്ഞാ​റ​മൂ​ട് ആ​റ്റി​ങ്ങ​ൽ റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്ക് ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബി​ന് അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലൂ​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.

നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

 

Tags : young men dies bike accident chembur

Recent News

Up