കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക തയാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും.
ഇതിനായി വിവിധ മേഖലകളിൽ മാനിഫെസ്റ്റോ കമ്മിറ്റി യോഗങ്ങൾ സംഘടിപ്പിക്കും. 25ന് തിരുവനന്തപുരത്തും 28ന് എറണാകുളത്തും മാര്‍ച്ച് മൂന്നിന് കോഴിക്കോട്ടുമാണ് യോഗങ്ങൾ.
പൊതുജനങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 9013997193 എന്ന വാട്സാപ് നമ്പറിലും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നു മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി ബെഹനാന് എംപി അറിയിച്ചു.
മാനിഫെസ്റ്റോ കമ്മിറ്റിയുടെ ആദ്യയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, സി.പി. ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എംപി തുടങ്ങിയവർ പങ്കെടുത്തു.
Tags : manifesto UDF UDF manifesto public opinion seek benny bahanan mp