x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​റ്റി​യു​ടെ​യും മു​രാ​രി ബാ​ബു​വി​ന്‍റെ​യും റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി


Published: November 13, 2025 03:55 PM IST | Updated: November 13, 2025 03:59 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, മു​രാ​രി ബാ​ബു എ​ന്നീ പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി. ന​വം​ബ​ർ 27 വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ പ്ര​തി​യാ​യ മു​രാ​രി ബാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പി​ൻ​വ​ലി​ച്ചു. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വ​ച്ചു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യ​ത്.

കേ​സി​ൽ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. പ​ത്മ​കു​മാ​റി​ന്‍റെ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി. കേ​സി​ൽ പ്ര​തി​യാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി ഇ​ന്ന് ത​ള്ളി​യി​രു​ന്നു.

Tags : sabarimala gold theft unnikrishnan potty Murari Babu

Recent News

Up