x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളിക്ക് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍


Published: January 22, 2026 12:34 PM IST | Updated: January 22, 2026 12:34 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ട​കം​പ​ള്ളി​ക്കുമേ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യാ​ണ്.

2019 ല്‍ ​പോ​റ്റി സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ത്തി​യെ​ന്ന​റി​ഞ്ഞി​ട്ട് 2025 ല്‍ ​വീ​ണ്ടും സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വീ​ണ്ടും ഏ​ല്‍​പ്പി​ച്ച​ത് ദേ​വ​സ്വം മ​ന്ത്രി​യും പ്ര​സി​ഡ​ന്‍റും അ​റി​ഞ്ഞ് കൊ​ണ്ടാ​ണെന്നും സതീശൻ കൂട്ടിച്ചേർത്തു.

പ്ര​തി​പ​ക്ഷം മാ​തൃ​കാ​പ​ര​മാ​യാ​ണ് സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. സ​ഭ​യി​ല്‍ എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി​യു​ടെ ക്ലാ​സ് ത​ങ്ങ​ള്‍​ക്ക് വേ​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നും വി.​ ശി​വ​ന്‍​കു​ട്ടി​ക്കും സ​മ​നി​ല തെ​റ്റി​യോ എ​ന്നും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Tags : V.D. Satheesan Kadakampally Surendran Sabarimala Gold theft case

Recent News

Up