x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞി​കൃഷ്ണ​നാ​ണ് ശ​രി; ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ന്ന​താ​യു​ള്ള ഓ​ഡി​റ്റ​ര്‍​മാ​രു​ടെ ക​ണ​ക്കു​ക​ള്‍ പു​റ​ത്ത്


Published: February 9, 2026 09:47 PM IST | Updated: February 9, 2026 09:48 PM IST

ക​ണ്ണൂ​ർ: വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലി​നെതു​ട​ര്‍​ന്ന് സി​പി​എം പു​റ​ത്താ​ക്കി​യ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃഷ്ണ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ള്‍ ശ​രി​യാ​യി​രു​ന്നെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ലെ വി​ശ​ദീ​ക​ര​ണം തെ​റ്റാ​യി​രു​ന്നെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മു​മ്പ് ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കി​നുശേ​ഷം പാ​ര്‍​ട്ടി നി​യോ​ഗി​ച്ച സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ധ​നാ​പ​ഹ​ര​ണം ന​ട​ന്ന​താ​യു​ള്ള തെ​ളി​വു​ള്ള​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ഫ​ണ്ട് ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ കു​ഞ്ഞി​കൃഷ്ണ​ന്‍ ക​മ്മി​റ്റി​യി​ല്‍ വ​ച്ച​തി​നുശേ​ഷം ഇ​ക്കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​ന് നേ​തൃ​നി​ര​യി​ലു​ള്ള ര​ണ്ടു​പേ​രെ പാ​ര്‍​ട്ടി നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ പ​രി​ശോ​ധി​ച്ച് ത​യാ​റാ​ക്കി ഒ​പ്പി​ട്ട് ഏ​രി​യ ക​മ്മി​റ്റി​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യു​ള്ള ഈ ​ക​ണ്ടെ​ത്ത​ലും മ​റ​ച്ചു​വ​ച്ചാ​യി​രു​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. വ​ര​വു-​ചെ​ല​വു ക​ണ​ക്കു​ക​ള്‍ അ​ന്തി​മ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി പ​ല ക​ണ​ക്കു​ക​ളും സൂ​ക്ഷി​ച്ച് വ​ച്ചി​ട്ടി​ല്ല എ​ന്ന് അ​ടി​വ​ര​യി​ട്ടു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണ് പു​റ​ത്തു​വ​ന്ന രേ​ഖ​ക​ളി​ലു​ള്ള​ത്.

ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മാ​ണഫ​ണ്ടി​ലേ​ക്ക് ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ല്‍​നി​ന്നും 35 ല​ക്ഷം രൂ​പ വ​ക​മാ​റ്റി​യ​താ​യി ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. (ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​തെ ഈ ​ഫ​ണ്ടി​ല്‍​നി​ന്നും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി 35 ല​ക്ഷം രൂ​പ വ​ക​മാ​റ്റി​യ​താ​യും സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മാ​സ​ത്തെ വേ​ത​ന​മാ​യ 70 ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ​ക്കി​ല്‍ വ​ര​വ് കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.) അ​തു​ള്‍​പ്പെ​ടെ 4,76,35,851 രൂ​പ വ​ര​വും 4,61,50,907 രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കി​യ ഫ​ണ്ടി​ല്‍​നി​ന്നും 14,84,944 രൂ​പ കാ​ണാ​നു​ണ്ടെ​ന്നും ഇ​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മ്മേ​ള​ന തീ​യ​തി​ക്ക് മു​മ്പാ​ണ് പ​ണം ചെ​ല​വാ​ക്കി​യ​തെ​ന്ന് ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും ക​ണ​ക്കു​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ധ​ന​രാ​ജ് ഫ​ണ്ട് പ​ലി​ശ​യു​ള്‍​പ്പെ​ടെ 98,90,041 രൂ​പ​യാ​ണെ​ന്നും ഇ​തി​ല്‍​നി​ന്നും 34,25,000 രൂ​പ പി​ന്‍​വ​ലി​ച്ച​തി​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി 29,25,000 രൂ​പ​യാ​ണ് ക​രാ​റു​കാ​ര​ന്‍ ഉ​ണ്ണി​ക്ക് ന​ല്‍​കി​യ​തെ​ന്നും രേ​ഖ​യി​ലു​ണ്ട്. അ​ഞ്ചുല​ക്ഷം രൂ​പ ഏ​രി​യ ക​മ്മി​റ്റി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം ഇ​തി​ല്‍​നി​ന്ന് 2018 ജൂ​ലൈ 24ന് 118611 ​ചെ​ക്ക് പ്ര​കാ​രം ര​ണ്ടുല​ക്ഷം രൂ​പ​യും അ​ന്നു​ത​ന്നെ 118612 ന​മ്പ​ര്‍ ചെ​ക്ക് പ്ര​കാ​രം മൂ​ന്നുല​ക്ഷം രൂ​പ​യും കെ.​പി. മ​ധു പി​ന്‍​വ​ലി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. നാ​ല് സ്ഥി​ര​നി​ക്ഷേ​പ​ത്തി​ല്‍​നി​ന്ന് പ​ലി​ശ​യാ​യി ല​ഭി​ച്ച 42,844 രൂ​പ കെ.​പി. മ​ധു​വി​ന്‍റെ​ത​ന്നെ വ്യ​ക്തി​പ​ര​മാ​യ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യും ഇ​തി​ല്‍ ചേ​ര്‍​ത്തി​രി​ക്കു​ന്നു.

ചു​രു​ക്ക​ത്തി​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ക​ണ്ടെ​ത്തി​യ​തും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​തു​മാ​യ ഒ​രു കോ​ടി​യോ​ളം രൂ​പ കാ​ണാ​നി​ല്ലെ​ന്ന് അ​ടി​വ​ര​യി​ട്ട് ഉ​റ​പ്പി​ക്കു​ന്ന​താ​ണ് പാ​ര്‍​ട്ടി നി​യോ​ഗി​ച്ച ഓ​ഡി​റ്റ​ര്‍​മാ​രു​ടെ ക​ണ​ക്കു​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വ​ച്ചും മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കാ​തെ​യും ഉ​രു​ണ്ടു​ക​ളി​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി​ക്ക് പ​ണ​മൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന പ​ഴ​യ പ​ല്ല​വി​ത​ന്നെ ആ​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Tags : v kunhikrishnan fund fraud cpm

Recent News

Up