x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഗ്രഹം പ​ര​സ്യ​മാ​ക്കി; ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ


Published: December 18, 2025 10:44 PM IST | Updated: December 18, 2025 11:08 PM IST

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​ൻ. ക​ഴ​ക്കൂ​ട്ടം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2016 ൽ ​ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ച്ച​പ്പോ​ൾ വി.​മു​ര​ളീ​ധ​ര​ൻ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. അ​ന്ന് 7347 വോ​ട്ടു​ക​ൾ​ക്കാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ത​വ​ണ ശോ​ഭാ സു​രേ​ന്ദ്ര​നാ​യി​രു​ന്നു ക​ഴ​ക്കൂ​ട്ട​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

ശോ​ഭാ സു​രേ​ന്ദ്ര​നും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യെ​ങ്കി​ലും 23497 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ജ​യി​ച്ച​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നേ​മ​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

 

 

 

Tags : election kazhakkoottam v.muralidharan bjp

Recent News

Up