തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന്. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വൈഷ്ണ.
വൈഷ്ണയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനം എടുക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹർജിയിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട കോർപ്പറേഷനെയും ഹൈക്കോടതി വിമർശിച്ചിരുന്നു.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഹിയറിംഗ് നടത്തിയിരുന്നു. വോട്ട് ചേർത്താൽ വൈഷ്ണയ്ക്ക് മത്സരിക്കാനാകും. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു.
അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും, ഒരു യുവ സ്ഥാനാര്‍ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.
Tags : vaishna suresh congress cpm trivandrum kerala high court