x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരം, സംഘടനയുടേതല്ല: തുഷാർ വെള്ളാപ്പള്ളി


Published: January 21, 2026 09:20 AM IST | Updated: January 21, 2026 10:27 AM IST

ആലപ്പുഴ: എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി. ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്‍റെ ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശനെതിരായ വെള്ളാപ്പള്ളി നടേശന്‍റെ വിമർശനങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി ഉന്നംവച്ചല്ലെന്നും തുഷാർ പറഞ്ഞു. സതീശന്‍റെ പ്രസ്താവനകൾ അനാവശ്യമാണ്. എസ്എൻഡിപിയ്ക്കും എൻഎസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളിൽ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും തുഷാർ വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകളും മൂന്നാംപിണറായി സർക്കാർ വരുമെന്ന് പറഞ്ഞതും വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

Tags : Vellappally Nateshan LDF Thushar Vellappally

Recent News

Up