തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥ പ്രതീക്ഷിച്ച വിജയം നേടിയെന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും.
തെരഞ്ഞെടുപ്പിനു മുന്പായി പാർട്ടി പ്രവർത്തകരെ സജ്ജമാക്കാനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ജാഥകൊണ്ടു സാധിച്ചു.
ജാഥയുടെ ഭാഗമായി എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിൽ നടത്തിയ പ്രചരണജാഥയും ഗുണം ചെയ്തുവെന്നും ഇന്നലെ ചേർന്ന സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന സൂചനയാണു ഗൃഹസന്പർക്ക പരിപാടിയിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവമെന്നു നേതാക്കൾ യോഗത്തിൽ പറഞ്ഞു.
സർക്കാർവിരുദ്ധ നിലപാടു ജനങ്ങൾക്കില്ല. എന്നാൽ ശബരിമലയിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വാസികൾക്ക് അമർഷമുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടായാൽ വലിയ വിജയം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും നേതൃയോഗം വിലയിരുത്തി.
Tags : CPI Victory Vikasana Munnetta rally