x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ൽ​കാ​ലം ഇ​തൊ​രു ഫോ​ൺ ന​മ്പ​റാ​ണ്; എം.​എം. മ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ടി. ബ​ൽ​റാം


Published: January 8, 2026 01:22 AM IST | Updated: January 8, 2026 03:42 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ നാ​ല് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ എ​ൽ​ഡി​എ​ഫ് സീ​റ്റു​ക​ളു​ടെ എ​ണ്ണ​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എം.​എം. മ​ണി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​ടി. ബ​ൽ​റാം രം​ഗ​ത്ത്.

ഇ​തൊ​രു ഫോ​ൺ ന​മ്പ​റ​ല്ല എ​ന്ന് ആ​രം​ഭി​ക്കു​ന്ന എം.​എം. മ​ണി​യു​ടെ പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യി ത​ൽ​കാ​ലം ഇ​തൊ​രു ഫോ​ൺ ന​മ്പ​റാ​ണ് പ​ക്ഷേ കു​റ​ച്ചു​ക​ഴി​ഞ്ഞാ​ൽ മാ​റ്റ​ത്തി​ന്‍റെ മാ​ന്ത്രി​ക സം​ഖ്യ​യും എ‌​ന്നാ​ണ് വി.​ടി. ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.
‌‌‌‌
ഇ​തു​കൂ​ടാ​തെ നാ​ല് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ എ​ൽ​ഡി​എ​ഫ് സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​നൊ​പ്പം 35 എ​ന്ന ര​ണ്ട​ക്ക സം​ഖ്യ​യും ബ​ൽ​റാം കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. 35 സീ​റ്റു​ക​ളി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ ഒ​തു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് വി.​ടി. പ​ങ്കു​വ​യ്ക്കു​ന്ന​ത്.

"98 68 91 99 35 ത​ൽ​ക്കാ​ലം ഇ​തൊ​രു ഫോ​ൺ ന​മ്പ​ർ ആ​ണ്, കു​റ​ച്ച് ക​ഴി​ഞ്ഞാ​ൽ മാ​റ്റ​ത്തി​ന്‍റെ മാ​ന്ത്രി​ക സം​ഖ്യ​യും." എ​ന്ന വി.​ടി. ബ​ൽ​റാ​മി​ന്‍റെ പോ​സ്റ്റി​നെ അ​നു​കൂ​ലി​ച്ചും വി​മ​ർ​ശി​ച്ചും ഇ​തോ​ട​കം നി​ര​വ​ധി പേ​ർ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് 100 സീ​റ്റെ​ന്ന ല​ക്ഷ്യ​വു​മാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നേ​ടി​യ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വു​മാ​യി സൈ​ബ​റി​ട​ത്തേ​ക്ക് മ​ണി​ രം​ഗ​പ്ര​വേ​ശം ചെയ്തത്.

Tags : vt balram congress udf mm mani cpm

Recent News

Up