x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തലസ്ഥാനത്തിന്‍റെ തലവനായി രാജേഷ്; സ്വതന്ത്രന്‍റെ വോട്ടും ബിജെപിക്ക്


Published: December 26, 2025 01:18 PM IST | Updated: December 26, 2025 01:18 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് രാജേഷിനു ലഭിച്ചത്.

എൽഡിഎഫിന്‍റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്‍റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.

എം.ആർ. ഗോപനാണ് വി.വി. രാജേഷിന്‍റെ പേര് നിർദേശിച്ചത്. വി.ജി. ഗിരികുമാർ പിന്താങ്ങി. കോൺഗ്രസിന്‍റെ രണ്ട് വോട്ട് അസാധുവായി.

Tags : VV Rajesh Mayor Thiruvananthapuram Corporation

Recent News

Up