x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീടാക്രമിച്ച് കാട്ടാന; ജനൽച്ചില്ലുകൾ തകർത്തു, കൃഷിയിടവും നശിപ്പിച്ചു


Published: January 9, 2026 11:17 AM IST | Updated: January 9, 2026 11:24 AM IST

കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്‍റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു.

ഇന്നു പുലർച്ചയോടെ മൂന്നോടെയാണ് ആറ് ആനകൾ കൂട്ടത്തോടെ വാവേലിയിലെ ജനവാസ മേഖലയിൽ എത്തിയത്. അതിൽ ഒരാനയാണ് അനീഷിന്‍റെ വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തത്. അനീഷിന്‍റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടവും ആനക്കൂട്ടം നശിപ്പിച്ചു.

കാട്ടാനശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ട്രഞ്ച് നിർമിക്കാനുള്ള അനുമതി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Tags : Wild elephant attack house farmland

Recent News

Up