x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കും; ആ​വ​ർ​ത്തി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: December 4, 2025 12:32 AM IST | Updated: December 4, 2025 12:32 AM IST

ഇ​ടു​ക്കി: നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ‌​ത്തി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലാ​യി​രു​ന്നു നേ​മം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ കു​റി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നേ​മം ആ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​മെ​ന്നും താ​ന്‍ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത് നേ​മ​ത്ത് നി​ന്നാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ പ്ര​മു​ഖ നേ​താ​ക്ക​ളും മ​ത്സ​രി​ക്കു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യ വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 2016ൽ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​ജെ​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തും നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

Tags : Rajeev Chandrasekhar bjp nemom trivandrum

Recent News

Up