കണ്ണൂര്‍: കുറേക്കാലമായി പയ്യന്നൂരിലെ സിപിഎമ്മിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് താനെഴുതുന്ന " നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലുള്ളതെന്ന് വി. കുഞ്ഞിക്കൃ ഷ്ണന്‍ പറയുന്നു.
ഇതോടെ തെരഞ്ഞെടുപ്പിനു മുമ്പായി പയ്യന്നൂരില്‍ വീഴുന്ന ബോംബായി പുസ്തകം മാറുമെന്നാണു വിലയിരുത്തല്‍. പയ്യന്നൂരിലെ വിഭാഗീയത, സാമ്പത്തിക ക്രമക്കേടുകള്‍, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് പുസ്തകത്തിലുള്ളതെന്ന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ വായടപ്പിക്കാന്‍ തെളിവുകളുള്‍പ്പെടെയുള്ള കൃത്യമായ കണക്കുകളായിരിക്കും പുസ്തകത്തിലൂടെ പുറത്തുവരുന്നതെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
അടുത്തയാഴ്ച പുസ്തകം പുറത്തിറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതോടെ പാര്‍ട്ടിക്കകത്ത് പറഞ്ഞിരുന്ന കാര്യങ്ങള്‍ നേരിട്ട് ജനങ്ങളോട് സംവദിക്കുന്ന അവസ്ഥയാണുണ്ടാകുക.
രക്തസാക്ഷി കുടുംബത്തിന് വീട് നിര്‍മിക്കാനായി ചെലവായതെന്ന കണക്കിലുള്ളത് മുപ്പത്തിനാലേകാല്‍ ലക്ഷം രൂപയാണ്. എന്നാല്‍ കരാറുകാരനു നല്‍കിയത് 29.5 ലക്ഷം രൂപയുടെ ചെക്കാണ്. ബാക്കി പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിക്കുന്നു.
Tags : Kunjikrishnan's book bomb CPM