x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എ​സിന്‍റെ മ​ക​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെന്ന് എ. ​സു​രേ​ഷ്; യു‍​ഡി​എ​ഫ് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കും


Published: February 17, 2026 10:00 AM IST | Updated: February 17, 2026 11:16 AM IST

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ വി.​എ​. അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയാൽ താൻ യുഡിഎഫ് സ്ഥാനാർഥിയാുന്ന കാര്യത്തിൽ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്തു​മെ​ന്നു വി.​എ​സ്. അച്യുതാനന്ദന്‍റെ മു​ൻ പി​എ എ. ​സു​രേ​ഷ്. 

എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന ദുഃഖിപ്പിച്ചു. എ​ന്താ​ണ് ഞാ​ൻ ചെ​യ്ത തെ​റ്റ്? പാ​ർ​ട്ടി​ക്കു പു​റ​ത്തു​നി​ൽ​ക്കു​മ്പോ​ഴും പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും പാ​ർ​ട്ടി മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു​ണ്ട്. ഒ​രു പാ​ർ​ട്ടി ആ​നു​കൂ​ല്യ​വും പ​റ്റി​യി​ട്ടി​ല്ല.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന യു‍​ഡി​എ​ഫ് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കും. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​കു​ക​യോ സി​പി​എം വി​മ​ത​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും അ​വ​രു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ പ്ര​യാ​സ​മി​ല്ല. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം എ​ന്ത് എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. മ​ല​മ്പു​ഴ​യി​ൽ തോ​റ്റാ​ലും പ്ര​ശ്ന​മി​ല്ല. രാഷ്‌ട്രീ​യം പ​റ​യാ​നു​ള്ള വേ​ദി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​വി​ടെ ജ​യ​വും തോ​ൽ​വി​യും പ്ര​ശ്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ. ​സു​രേ​ഷി​നെ സി​പി​എ​മ്മി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പു​റ​ത്താ​ക്കി​യാ​ൽ പു​റ​ത്താ​ക്കി​യ​ത് ത​ന്നെ​യാ​ണെ​ന്നും മ​ല​മ്പു​ഴ​യി​ലെ സി​പി​എം വോ​ട്ടി​ൽ വി​ള്ള​ൽ വീ​ഴി​ല്ലെ​ന്നു​മാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത്.

Tags : reconsider V.S. Achuthanathan son contests Suresh UDF rally

Recent News

Up