x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സണ്ണി ജോസഫ് മാറും, ബെന്നി ബെഹനാന്‍ കെപിസിസി പ്രസിഡന്‍റാകും?


Published: February 13, 2026 10:47 AM IST | Updated: February 13, 2026 10:47 AM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്നും മത്സരിക്കുന്നതിനാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ സംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ബെന്നി ബെഹനാന്‍റെ പേരിനാണ് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള പാര്‍ട്ടിയുടെ വിശാലമായ തന്ത്രത്തിന്‍റെ ഭാഗമായി കൂടിയാണ് അധികാരമാറ്റം പരിഗണിക്കുന്നത്.

തെരഞ്ഞെടുപ്പ് വേളയില്‍ സംഘടനാശേഷിയും, പരിചയസമ്പന്നനുമായ നേതാവ് എന്ന നിലയിലാണ് ബെന്നി ബെഹനാന്‍റെ പേര് പരിഗണിക്കുന്നത്. ആന്‍റോ ആന്‍റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണണ പോറ്റി വിവാദം വിനയായെന്നാണ് സൂചന.

 

Tags : Sunny Joseph Benny Behanan KPCC Congress

Recent News

Up