x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതിയുടെ മരണം: അ​ന്വേ​ഷ​ണം സിബിഐ ഏ​റ്റെ​ടു​ത്തു


Published: January 12, 2026 11:29 PM IST | Updated: January 12, 2026 11:29 PM IST

കൊ​​​​ച്ചി: പെ​​​​രി​​​​ന്ത​​​​ല്‍​മ​​​​ണ്ണ​​​​യി​​​​ലെ റ​​​​ബ​​​​ര്‍ തോ​​​​ട്ട​​​​ത്തി​​​​ല്‍ 21 വ​​​​ര്‍​ഷം മു​​​​ന്പ് യു​​​​വ​​​​തി​​​​യെ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്തു. പോ​​​​ലീ​​​​സ് സം​​​​ശ​​​​യ​​​നി​​​​ഴ​​​​ലി​​​​ല്‍ നി​​​​ര്‍​ത്തി​​​​യ അ​​​​ബു എ​​​​ന്ന 76കാ​​​​ര​​​​ന്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സി​​​​ന് ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച സം​​​ഭ​​​വി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണം. അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​താ​​​​യി കാ​​​​ണി​​​​ച്ച് കൊ​​​​ച്ചി സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കൊ​​​​ല​​​​യാ​​​​ളി​ ആ​​​​രാ​​​ണെ​​​​ന്നും മ​​​​രി​​​​ച്ച യു​​​​വ​​​​തി ആ​​​​രാ​​​ണെ​​​​ന്നും ഇ​​​​തു​​​​വ​​​​രെ​​​​യും പോ​​​​ലീ​​​​സി​​​​നു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​തോ​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ​ പ്ര​​​​ദേ​​​​ശ​​​​ത്തെ വ്യ​​​​വ​​​​സാ​​​​യി​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ന്‍ കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു​​​​വെ​​​​ന്ന് അ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​മു​​​​യ​​​​ര്‍​ന്നി​​​​രു​​​​ന്നു.

Tags : Woman's death CBI investigation

Recent News

Up