x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​മ്പി​യി​ൽ യുവാവ് ട്രെ​യി​നി​ന്‍റെ അ​ടി​യി​പ്പെ​ട്ട് മ​രി​ച്ചു


Published: November 11, 2025 05:47 PM IST | Updated: November 11, 2025 05:47 PM IST

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യുവാവ് ട്രെ​യി​നി​ന്‍റെ അ​ടി​യി​പ്പെ​ട്ട് മ​രി​ച്ചു. ഉത്തർ പ്രദേശ് സ്വദേശി ഇ​ക്ബാ​ൽ ഖാ​ൻ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഭാ​ര്യ​യേ​യും മ​ക​നേ​യും യാ​ത്ര​യാ​ക്കാ​ൻ വ​ന്ന ഇ​ക്ബാ​ൽ ട്രെ​യി​ന്‍റെ അ​ടി​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം നി​സാ​മു​ദ്ദീ​ൻ മം​ഗ​ള എ​ക്സ്പ്ര​സി​ന് അ​ടി​യി​ലാ​ണ് ഇ​യാ​ൾ പെ​ട്ട​ത്. ഭാ​ര്യ​യും മ​ക​നെ​യും ട്രെ​യി​ൻ ക​യ​റ്റി​യ ശേ​ഷം ല​ഗേ​ജു​ക​ളും ക​യ​റ്റി​യ ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്രെ​യി​ൻ നീ​ങ്ങി​യ ശേ​ഷം ഇ​യാ​ൾ വീ​ഴു​ന്ന​ത് ക​ണ്ട് കു​ടും​ബം ബ​ഹ​ളം വ​യ്ക്കു​ക​യും യാ​ത്ര​ക്കാ​ർ ചെ​യി​ൻ വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യും ആ​യി​രു​ന്നു.

എ​സ് വ​ൺ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ​യും മ​ക​നെ​യും ക​യ​റ്റി​വി​ട്ട​ത്. പ​ട്ടാ​മ്പി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Tags : pattambi railway station young man death uttar pradesh native platform

Recent News

Up