x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചന്തവിളയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


Published: February 6, 2026 11:17 AM IST | Updated: February 6, 2026 11:17 AM IST

പൂവച്ചൽ: പോത്തൻകോട് ചന്തവിളയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ കഴിയംകോണം സ്വദേശി സുലൈമാന്‍റെ മകൻ സുധി സുലൈമാൻ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു.

വെട്ടുറോഡ് നിന്നും പോത്തന്‍കോട് ഭാഗത്തേക്ക് പോയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് എതിരേ വന്ന മില്‍മ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. അമിത വേഗമാണ് കാരണം. കബറടക്കം ഇന്ന് വൈകുന്നേരം കുഴിയംകോണം ജുമാ മസ്ജിദിൽ.

Tags : Youth Accident Chanthavila

Recent News

Up