x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന പ​രി​ശോ​ധ​ന: പോ​ലീ​സ് ത​ട​ഞ്ഞ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്, സി​പി​ഒ​യു​ടെ കൈ​യൊ​ടി​ഞ്ഞു


Published: December 27, 2025 08:53 AM IST | Updated: December 27, 2025 08:53 AM IST

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ പോ​ലീ​സ് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി.

അ​പ​ക​ട​ത്തി​ല്‍ പോ​ലീ​സു​കാ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വ​രേ​യും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ര​ണ്ടോ​ടെ ചെ​ല്ലാ​നം മാ​ളി​ക​പ്പ​റ​മ്പ് ഐ​സ് പ്ലാ​ന്‍റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷം ക​ഴി​ഞ്ഞ് ബൈ​ക്കി​ല്‍ വ​ന്ന ആ​ല​പ്പു​ഴ കൊ​മ്മാ​ടി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ന്‍ അ​നി​ല്‍ (28), സു​ഹൃ​ത്ത് രാ​ഹു​ല്‍ സാ​ബു (29) എ​ന്നി​വ​രെ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ത​ട​യാ​ന്‍ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ല്‍ ഇ​ട​യാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ല്‍ അ​നി​ലി​ന്‍റെ മു​ഖ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. ക​ണ്ണ​മാ​ലി സ്റ്റേ​ഷ​നി​ലെ സി​പി​ഒ ബി​ജു​മോ​ന്‍റെ കൈ ​ഒ​ടി​യു​ക​യും ചെ​യ്തു.

കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്താ​ന്‍ സി​പി​ഒ ബി​ജു​മോ​നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു എ​ന്നു കാ​ട്ടി അ​നി​ലി​നും രാ​ഹു​ല്‍ സാ​ബു​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണ​മാ​ലി സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യ്ക്കൊ​പ്പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു സി​പി​ഒ വി.​എ. ബി​ജു​മോ​ന്‍. ഇ​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ അ​നി​ലി​നെ​യും രാ​ഹു​ലി​നെ​യും പോ​ലീ​സ് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു.

എ​ന്നാ​ല്‍ ഇ​വ​ര്‍ വാ​ഹ​നം നി​ര്‍​ത്താ​തെ വേ​ഗം കൂ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ വാ​ഹ​നം നി​ര്‍​ത്താ​നാ​യി വേ​ഗം കു​റ​ച്ചെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ബി​ജു​മോ​ന്‍ അ​നി​ലി​ന്‍റെ കൈ​യി​ല്‍ ക​യ​റി പി​ടി​ച്ച​തോ​ടെ ആ​ക്‌​സി​ലേ​റ്റ​ര്‍ കൂ​ടി ബൈ​ക്ക് ത​ല​കു​ത്തി വീ​ണെ​ന്നും രാ​ഹു​ല്‍ പ​റ​യു​ന്നു. അ​നി​ല്‍ മു​ഖ​മ​ടി​ച്ചും ബി​ജു​മോ​ന്‍ കൈ ​കു​ത്തി​യു​മാ​ണ് വീ​ണ​ത്.

വീ​ഴ്ച​യി​ല്‍ ബി​ജു​മോ​ന്‍റെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. അ​നി​ലി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​രു​ക​യും 34 പ​ല്ലു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ കാ​ലു​ക​ളി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളു​ണ്ട്. രാ​ഹു​ലി​ന് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

സം​ഭ​വ​ത്തി​ന് ശേ​ഷം സി​പി​ഒ ബി​ജു​മോ​നെ മാ​ത്രം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി പോ​ലീ​സ് പോ​യി എ​ന്നാ​ണ് പ​രാ​തി. അ​നി​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ടെ​ന്നും ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് അ​ത് അ​വ​ഗ​ണി​ച്ച് സ്ഥ​ല​ത്തു നി​ന്നു പോ​യി.

തു​ട​ര്‍​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്കി​ല്‍ ത​ന്നെ അ​നി​ലി​നെ ത​ന്‍റെ പി​ന്നി​ല്‍ ഇ​രു​ത്തി ഷ​ര്‍​ട്ടു​കൊ​ണ്ട് കെ​ട്ടി​വ​ച്ച് രാ​ഹു​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ ഓ​ടി​ച്ച് ചെ​ട്ടി​കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ലി​നെ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബി​ജു​മോ​ന്‍റെ കൈ​യ്ക്ക് ഉ​ച്ച​യോ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യെ​ന്ന് രാ​ഹു​ല്‍ അ​റി​യി​ച്ചു.

Tags : police case accident injury

Recent News

Up