x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിനാവ് പോലൊരു ബജറ്റ്

റ്റി.​​​സി. മാ​​​ത്യു
Published: January 30, 2026 03:18 AM IST | Updated: January 30, 2026 03:18 AM IST

അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ധാ​​​രാ​​​ളം, ഉ​​​ദാ​​​രം. പ​​​ക്ഷേ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​വ​​​യോ​​​ടു പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നി​​​ല്ല. ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​ത്ത അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ. ത​​​ന്‍റേ​​തു മി​​​ക​​​ച്ച ധ​​​ന​​​കാ​​​ര്യ​​​ ഭ​​​ര​​​ണ​​മാ​​​ണെ​​​ന്നു കാ​​​ണി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​വ. എ​​​ങ്കി​​​ലും അ​​​തി​​​ൽ വി​​​ജ​​​യി​​​ച്ചി​​​ല്ല.

രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ചി​​​ല്ല​​​റ​​​വി​​​ല​​​ക്ക​​​യ​​​റ്റ​​മു​​​ള്ള സം​​​സ്ഥാ​​​നം എ​​​ന്ന ദു​​​ഷ്പേ​​​ര് ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ട്. ജ​​​ന​​​ജീ​​​വി​​​തം ദുഃ​​​സ​​​ഹ​​​മാ​​​ക്കു​​​ന്ന ചീ​​​ത്ത​​​ക്കാ​​​ര്യം. എ​​​ങ്കി​​​ലും ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​തി​​​ൽ ആ​​​ശ്വ​​​സി​​​ക്കും. കാ​​​ര​​​ണം വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടി​​​യ​​​തു മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജി​​​ഡി​​​പി ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ലാ​​​യി. 2025-26ൽ ​​​സം​​​സ്ഥാ​​​ന ജി​​​ഡി​​​പി 11.9 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ക്കും എ​​​ന്നാ​​​ണു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്. ഇ​​​പ്പോ​​​ൾ കാ​​​ണു​​​ന്നു, വ​​​ള​​​ർ​​​ച്ച 14.3 ശ​​​ത​​​മാ​​​ന​​​മാ​​​യി എ​​​ന്ന്. ജി​​​ഡി​​​പി കൂ​​​ടി​​​യ​​​പ്പോ​​​ൾ അ​​​തി​​​ൽ​​നി​​​ന്നു കി​​​ട്ടു​​​ന്ന നി​​​കു​​​തി​​​വ​​​രു​​​മാ​​​ന​​​വും കൂ​​​ടി. ജി​​​ഡി​​​പി​​​യോ​​​ടു താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തി പ​​​റ​​​യു​​​ന്ന ക​​​മ്മി​​​യു​​​ടെ തോ​​​ത് കു​​​റ​​​ഞ്ഞു.

എ​​​ന്നി​​​ട്ടും ക​​​ണ​​​ക്ക് പാ​​​ളി

ഇ​​​ങ്ങ​​​നെ ജി​​​ഡി​​​പി വ​​​ർ​​​ധ​​​ന​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം കി​​​ട്ടി​​​യി​​​ട്ടു​​​പോ​​​ലും ബ​​​ജ​​​റ്റ് ക​​​ണ​​​ക്കു​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ൻ ധ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ല. മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും അ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ വ​​​ലി​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ൾ ല​​​ക്ഷ്യ​​​ങ്ങ​​​ൾ മി​​​ക്ക​​​തും തെ​​​റ്റി​​​യ കാ​​​ര്യം മ​​​ന്ത്രി വി​​​സ്മ​​​രി​​​ച്ചു.

റ​​​വ​​​ന്യു വ​​​രു​​​മാ​​​നം 2025-26ൽ 1.52 ​​​ല​​​ക്ഷം കോ​​​ടി രൂ​​​പ പ്ര​​​തീ​​​ക്ഷി​​​ച്ച സ്ഥാ​​​ന​​​ത്ത് കി​​​ട്ടാ​​​ൻ പോ​​​കു​​​ന്ന​​​ത് 1.37 ല​​​ക്ഷം കോ​​​ടി രൂ​​​പ മാ​​​ത്രം. കു​​​റ​​​വ് 15,000 കോ​​​ടി​​​യി​​​ൽ​​​പ​​​രം. കേ​​​ന്ദ്രം പ​​​റ്റി​​​ച്ചു എ​​​ന്നു പ​​​റ​​​യാ​​​ൻ പ​​​റ്റി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തി​​ന്‍റെ ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​ന​​​വും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു​​​പോ​​​ലെ വ​​​ന്നി​​​ല്ല. 91,514 കോ​​​ടി പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ട​​​ത്ത് കി​​​ട്ടു​​​ന്ന​​​ത് 83,731 കോ​​​ടി മാ​​​ത്രം. 7783 കോ​​​ടി​​​യു​​​ടെ കു​​​റ​​​വ്.

ചെ​​​ല​​​വ് കു​​​റ​​​ച്ചി​​​ല്ല

വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ചെ​​​ല​​​വ് കാ​​​ര്യ​​​മാ​​​യി കു​​​റ​​​ച്ചി​​​ല്ല. 1,79,476 കോ​​​ടി രൂ​​​പ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ട​​​ത്ത് 1,73,972 കോ​​​ടി രൂ​​​പ വ​​​രും റ​​​വ​​​ന്യു ചെ​​​ല​​​വ്. ഫ​​​ലം? റ​​​വ​​​ന്യു ക​​​മ്മി 27,125 കോ​​​ടി രൂ​​​പ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ട​​​ത്തു വ​​​കു​​​ന്ന​​​ത് 36,889 കോ​​​ടി രൂ​​​പ. സം​​​സ്ഥാ​​​ന ജി​​​ഡി​​​പി​​​യു​​​ടെ 1.9 ശ​​​ത​​​മാ​​​നം വ​​​രു​​​മെ​​​ന്നു ക​​​രു​​​തി​​​യ​​​ത് 2.58 ശ​​​ത​​​മാ​​​ന​​​മാ​​​കും. ഇ​​​തു ധ​​​ന​​​ക​​​മ്മി​​​യി​​​ലും വ​​​ലി​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തു​​​ന്നു. 45,039 കോ​​​ടി രൂ​​​പ ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത് 53,950 കോ​​​ടി​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്ന് പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. 3.16 ശ​​​ത​​​മാ​​​നം എ​​​ന്ന​​​തു 3.78 ശ​​​ത​​​മാ​​​ന​​​മാ​​​കും.

ക​​​ട​​​ത്തി​​​ന്‍റെ ക​​​യ​​​റ്റം

വ​​​ര​​​വ് കു​​​റ​​​ഞ്ഞ്, ചെ​​​ല​​​വ് കൂ​​​ടി, ക​​​മ്മി വ​​​ർ​​​ധി​​​ച്ച​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​ബാ​​​ധ്യ​​​ത കു​​​തി​​​ച്ചു. ഈ ​​​മാ​​​ർ​​​ച്ച് 31ന് 4,81,997 ​​​കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​മാ​​​കും കേ​​​ര​​​ള​​​ത്തി​​​നുണ്ടാ​​​ വു​​​ക എ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റിൽ ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്നു അ​​​ത് 4,88,911 കോ​​​ടി ആ​​​കു​​​മെ​​​ന്ന്. അ​​​പ്പോ​​​ൾ ക​​​ട​​​വും സം​​​സ്ഥാ​​​ന ജി​​​ഡി​​​പി​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​നു​​​പാ​​​തം വ​​​ർ​​​ധി​​​ക്കും. 33.77 ശ​​​ത​​​മാ​​​ന​​​ത്തി​​​നു പ​​​ക​​​രം 34.26 ശ​​​ത​​​മാ​​​ന​​​മാ​​​കും.

ഈ ​​​ഗ​​​വ​​​ൺമെന്‍റ് ഭ​​​ര​​​ണ​​​മേ​​​ൽ​​​ക്കു​​​മ്പോ​​​ൾ 2,96,901 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ക​​​ടം. മു​​​ൻ​​​പ് അ​​​ഞ്ചു കൊ​​​ല്ലം കൂ​​​ടു​​​മ്പോ​​​ൾ ക​​​ടം ഇ​​​ര​​​ട്ടി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​ങ്ങ​​​നെ വ​​​രു​​​ന്നി​​​ല്ല എ​​​ന്ന​​​തു മ​​​ന്ത്രി അ​​​ഭി​​​മാ​​​ന​​​കാ​​​ര്യ​​​മാ​​​യി ഇ​​​ന്ന​​​ലെ എ​​​ടു​​​ത്തുപ​​​റ​​​ഞ്ഞു. 5.94 ല​​​ക്ഷം കോ​​​ടി​​​യി​​​ലേ​​​ക്കു ക​​​ടം വ​​​ള​​​രാ​​​വു​​​ന്ന സ്ഥാ​​​ന​​​ത്ത് 4.89 ല​​​ക്ഷ​​​മേ ആ​​​യു​​​ള്ളൂ എ​​​ന്ന​​​ത് നേ​​​ട്ട​​​മെ​​​ന്ന്. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി മൂ​​​ല​​​മു​​​ള്ള പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​ലി​​​യ ക​​​ടം ക​​​യ​​​റ്റി​​​വ​​​ച്ച 2020-21ലെ ​​​ക​​​ണ​​​ക്ക് എ​​​ടു​​​ത്തു​​​കാ​​​ട്ടി അ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യാ​​​ക്കി​​​യി​​​ല്ല എ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് കു​​​യു​​​ക്തി​​​യാ​​​ണ്. താ​​​ൻ ക​​​ടം കൂ​​​ട്ടു​​​ന്ന​​​തി​​​നെ തെ​​​റ്റാ​​​യി കാ​​​ണു​​​ന്നി​​​ല്ല എ​​​ന്നു തു​​​റ​​​ന്നുപ​​​റ​​​യു​​​ന്ന​​​താ​​​യി​​​രു​​​ന്നു ഉ​​​ചി​​​തം.

ശ​​​മ്പ​​​ളം, പെ​​​ൻ​​​ഷ​​​ൻ, പ​​​ലി​​​ശ

ചെ​​​ല​​​വ് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ൽ വേ​​​ണ്ട​​​ത്ര ശ്ര​​​ദ്ധ ഗ​​​വൺമെന്‍റ് ചെ​​​ലു​​​ത്തു​​​ന്നി​​​ല്ല എ​​​ന്നാ​​​ണു ബ​​​ജ​​​റ്റ് കാ​​​ണി​​​ക്കു​​​ന്ന​​​ത്. ശ​​​മ്പ​​​ളം, പെ​​​ൻ​​​ഷ​​​ൻ, പ​​​ലി​​​ശ എ​​​ന്നീ മൂ​​​ന്ന് ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് റ​​​വ​​​ന്യു വ​​​ര​​​വി​​​ന്‍റെ 76.68 ശ​​​ത​​​മാ​​​ന​​​വും ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം ഇ​​​ത് 1.05 ല​​​ക്ഷം കോ​​​ടി രൂ​​​പ വ​​​രും. ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ഹി​​​ത​​​വും സ​​​ബ്സി​​​ഡി​​​ക​​​ളും കൂ​​​ടി ഇ​​​തി​​​നോ​​​ടു ചേ​​​ർ​​​ത്താ​​​ൽ ചെ​​​ല​​​വ് 1.22 ല​​​ക്ഷം കോ​​​ടി ആ​​​കും. റ​​​വ​​​ന്യൂ വ​​​ര​​​വ് 1.37 ല​​​ക്ഷം കോ​​​ടി രൂ​​​പ. ബാ​​​ക്കി വെ​​​റും 15,000 കോ​​​ടി. പ​​​ക്ഷേ വേ​​​ണ്ടി​​​വ​​​രു​​​ന്ന മ​​​റ്റു റ​​​വ​​​ന്യൂ ചെ​​​ല​​​വു​​​ക​​​ൾ 53,000 കോ​​​ടി​​​യോ​​​ളം വ​​​രും. അ​​​പ്പോ​​​ൾ റ​​​വ​​​ന്യൂ ക​​​മ്മി 37,000 കോ​​​ടി. ഈ ​​​ക​​​മ്മി നി​​​ക​​​ത്തു​​​ന്ന​​​തു ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന തു​​​കകൊ​​​ണ്ട്. അ​​​താ​​​ണു പ്ര​​​ശ്നം.

നി​​​കു​​​തി അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​നു​​​കാ​​​ലി​​​ക വ​​​രു​​​മാ​​​നം​​കൊ​​​ണ്ടു റ​​​വ​​​ന്യൂ ചെ​​​ല​​​വു​​​ക​​​ൾ ന​​​ട​​​ത്തു​​​ക, ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന തു​​​ക​​​കൊ​​​ണ്ടു വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക. അ​​​താ​​​ണു ശ​​​രി​​​യാ​​​യ ബ​​​ജ​​​റ്റ് രീ​​​തി. ക​​​ട​​​മെ​​​ടു​​​ത്തു ശ​​​മ്പ​​​ള​​​വും പ​​​ലി​​​ശ​​​യു കൊ​​​ടു​​​ത്തു മു​​​ന്നോ​​​ട്ടു പോ​​​കു​​​മ്പോ​​​ൾ ക​​​ട​​​ക്കെ​​​ണി​​​യി​​​ലേ​​​ക്ക് പാ​​​ഞ്ഞു ചെ​​ല്ലു​​​ക​​​യാ​​​ണ്. വി​​​ക​​​സ​​​ന​​​ത്തി​​​നു മു​​​ട​​​ക്കു​​​ന്ന പ​​​ണം​​കൊ​​​ണ്ട് ഉ​​​ത്​​​പാ​​​ദ​​​നം കൂ​​​ടും അ​​​തു ചി​​​ല​​​പ്പോ​​​ൾ നേ​​​രി​​​ട്ടും (ലാ​​​ഭ​​​മാ​​​യി) മ​​​റ്റു ചി​​​ല​​​പ്പോ​​​ൾ പ​​​രോ​​​ക്ഷ​​​മാ​​​യും (നി​​​കു​​​തി​​​യാ​​​യി) സ​​​ർ​​​ക്കാ​​​രി​​​നു വ​​​രു​​​മാ​​​ന​​​മാ​​​യി മാ​​​റും. റ​​​വ​​​ന്യൂ ചെ​​​ല​​​വ് അ​​​ങ്ങ​​​നെ വ​​​രു​​​മാ​​​നം ന​​​ൽ​​​കു​​​ന്നി​​​ല്ല. ആ ​​​രീ​​​തി​​​യി​​​ൽ ചി​​​ന്തി​​​ക്കാ​​​തെ ചെ​​​ല​​​വ് വ​​​ർ​​​ധി​​​പ്പി​​​ച്ച് മു​​​ന്നോ​​​ട്ടുപോ​​​കു​​​മ്പോ​​​ൾ ക​​​ടം അ​​​ധി​​​ക​​​രി​​​ച്ചു വ​​​രും. അ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ളു​​​ടെമേ​​​ൽ നി​​​കു​​​തി​​​ഭാ​​​രം കൂ​​​ട്ടും. ക​​​ടം കൂ​​​ടു​​​മ്പോ​​​ൾ പ​​​ലി​​​ശ​​​ഭാ​​​ര​​​വും കൂ​​​ടും. ഈ ​​​വ​​​ർ​​​ഷം 31,816 കോ​​​ടി രൂ​​​പ വ​​​രു​​​ന്ന പ​​​ലി​​​ശ അ​​​ടു​​​ത്ത വ​​​ർ​​​ഷം 34,376 കോ​​​ടി രൂ​​​പ​​​യാ​​​കും.

ശ​​​മ്പ​​​ളം കൂ​​​ട്ടു​​​മ്പോ​​​ൾ

സം​​​സ്ഥാ​​​ന ​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​വും വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​നും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ശ​​​മ്പ​​​ളപ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​നെ വ​​​യ്ക്കു​​​ന്ന​​​താ​​​യി ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ ​​​വ​​​ർ​​​ധ​​​ന വ​​​രു​​​മ്പോ​​​ൾ ശ​​​മ്പ​​​ള​​​ച്ചെ​​​ല​​​വ് ഇ​​​ക്കൊ​​​ല്ല​​​ത്തെ 43,890 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് അ​​​ടു​​​ത്ത വ​​​ർ​​​ഷം 57,564 കോ​​​ടി രൂ​​​പ ആ​​​കു​​​മെ​​​ന്നാ​​​ണു ബ​​​ജ​​​റ്റ് പ​​​റ​​​യു​​​ന്ന​​​ത്. കു​​​ടി​​​ശി​​​ക​​​യു​​​ടെ തു​​​ക ഇ​​​തി​​​ൽ പെ​​​ടു​​​മോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. പെ​​​ൻ​​​ഷ​​​ൻ ചെ​​​ല​​​വ് 29,415 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 38,669 കോ​​​ടി രൂ​​​പ​​​യി​​​ൽ എ​​​ത്തും. ര​​​ണ്ടി​​​ലുംകൂ​​​ടി ഒ​​​രു വ​​​ർ​​​ഷ​​​ത്തെ വ​​​ർ​​​ധ​​​ന 24,000 കോ​​​ടി​​​യോ​​​ളം. (പി​​​ന്നീ​​​ടു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ര​​​യും വ​​​ർ​​​ധി​​​ക്കി​​​ല്ല).ഇ​​​വ ഇ​​​ങ്ങ​​​നെ വ​​​ർ​​​ധി​​​ച്ചു പോ​​​കു​​​മ്പോ​​​ൾ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം നാ​​​മ​​​മാ​​​ത്ര വ​​​ർ​​​ധ​​​ന​​​യേ കാ​​​ണി​​​ക്കു​​​ന്നു​​​ള്ളൂ.

2022-23ൽ 13,996 ​​​കോ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം നാ​​​ലു വ​​​ർ​​​ഷം കൊ​​​ണ്ട് 15,670 കോ​​​ടി​​​യി​​​ലേ​​​ക്കു മാ​​​ത്ര​​​മേ വ​​​ള​​​ർ​​​ന്നു​​​ള്ളൂ. ധ​​​ന​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റ് ഭാ​​​വി​​​കേ​​​ര​​​ള​​​ത്തെ മു​​​ന്നി​​​ൽ​​ക്ക​​​ണ്ട് ന​​​ട​​​ത്തു​​​ന്നി​​​ല്ല എ​​​ന്നു ചു​​​രു​​​ക്കം. കി​​​ഫ്ബി വ​​​ഴി എ​​​ല്ലാം ന​​​ട​​​ക്കും എ​​​ന്നു മ​​​റു​​​പ​​​ടി ഉ​​​ണ്ടാ​​​കാം. പ​​​ക്ഷേ, അ​​​തി​​​ൽ എ​​​ത്ര ഭാ​​​ഗം ഭാ​​​വി​​​ക്കു​​​വേ​​​ണ്ട ആ​​​സ്തി ഉ​​​ണ്ടാ​​​ക്കു​​​ന്നു എ​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട വി​​​ഷ​​​യ​​​മാ​​​ണ്.

ചു​രു​ക്കം ഇ​താ​ണ്: നാ​ളെ​യെ ക​ണ്ടു​ള്ള വി​ക​സ​ന​ത​ന്ത്രം അ​ല്ല ബ​ജ​റ്റി​ൽ കാ​ണു​ന്ന​ത്. അ​തു മാ​റു​മ്പോ​ഴേ സ​ർ​ക്കാ​രി​ന്‍റെ ധ​ന​കാ​ര്യ​നി​ല അ​പ​ക​ട​മു​ന​മ്പി​ൽ​നി​ന്നു മാ​റൂ.

Tags : Kerala Budget K.N. Balagopal

Recent News

Up