x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആദായനികുതിയിൽ മാറ്റമില്ല; വിദേശയാത്രച്ചെലവ് കുറയും


Published: February 2, 2026 06:13 AM IST | Updated: February 2, 2026 06:13 AM IST

ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ലോ സ്ലാ​ബു​ക​ളി​ലോ മാ​റ്റം ഇ​ല്ലാ​തെ​യാ​ണു നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. പ​ഴ​യ​തും പു​തി​യ​തു​മാ​യ നി​കു​തി നി​ര​ക്കു​ക​ളും തു​ട​രും. ക​മ്പ​നി നി​കു​തി​യി​ലും മാ​റ്റമില്ല.​ ല​ളി​ത​മാ​ക്കി​യ പു​തി​യ ആ​ദാ​യ​നി​കു​തി നി​യ​മ​വും ച​ട്ട​ങ്ങ​ളും ഫോ​മു​ക​ളും ഏ​പ്രി​ൽ ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ൽ വ​രും. റി​ട്ടേ​ണു​ക​ൾ തി​രു​ത്തി സ​മ​ർ​പ്പി​ക്കാ​ൻ മാ​ർ​ച്ച് 31 വ​രെ സ​മ​യം നീ​ട്ടി​ക്കി​ട്ടും. ഇ​പ്പോ​ൾ ഡി​സം​ബ​ർ 31 ആ​ണു പ​രി​ധി. നീ​ട്ടി​ക്കി​ട്ടാ​ൻ ഫീ​സ് അ​ട​യ്ക്ക​ണം.

വ്യ​ക്തി​ക​ൾ ഐ​ടി​ആ​ർ 1, ഐ​ടി​ആ​ർ 2 എ​ന്നി​വ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ജൂ​ലൈ 31ന​കം എ​ന്ന​തി​ൽ മാ​റ്റ​മി​ല്ല. ഓ​ഡി​റ്റ് വേ​ണ്ടാ​ത്ത ബി​സി​ന​സു​ക​ൾ​ക്കും ട്ര​സ്റ്റു​ക​ൾ​ക്കും ഓ​ഗ​സ്റ്റ് 31 വ​രെയാണു സ​മ​യം. മി​നി​മം ആ​ൾ​ട്ട​ർ​നേ​റ്റ് ടാ​ക്സ് (എം​എ​ടി - മാ​റ്റ്) നി​യ​മ​ത്തി​ൽ മാ​റ്റം. എം​എ​ടി 15ൽ ​നി​ന്നു 14 ശ​ത​മാ​ന​മാ​യി കു​റ​ച്ചു.

പ​ഴ​യ​നി​കു​തി ഘ​ട​ന​യി​ൽ ഇ​ങ്ങ​നെ അ​ട​യ്ക്കു​ന്ന എം​എ​ടി അ​ന്തി​മ​നി​കു​തി​യാ​യി ക​ണ​ക്കാ​ക്കും. മ​റ്റു രീ​തി​യി​ൽ ക​ണ​ക്കാ​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണു നി​കു​തി എ​ങ്കി​ൽ ഇ​നി ടാ​ക്സ് ക്രെ​ഡി​റ്റ് ന​ൽ​കു​ക​യി​ല്ല. പ​ഴ​യ വ്യ​വ​സ്ഥ​പ്ര​കാ​ര​മു​ള്ള മാ​റ്റ് ക്രെ​ഡി​റ്റ് ഇ​നി പു​തി​യ വ്യ​വ​സ്ഥ​യി​ലേ അ​നു​വ​ദി​ക്കൂ. അ​തും 25 ശ​ത​മാ​നം മാ​ത്രം.

മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ൽ വി​ധി​പ്ര​കാ​രം വ്യ​ക്തി​ക​ൾ​ക്ക് കി​ട്ടു​ന്ന പ​ലി​ശ​യ്ക്ക് ആ​ദാ​യ​നി​കു​തി ബാ​ധ​ക​മ​ല്ല. അ​തി​നു സ്രോ​ത്ര​സി​ൽ നി​കു​തി (ടി​ഡി​എ​സ്) പി​ടി​ക്കേ​ണ്ട.

വി​ദേ​ശ​നാ​ണ​യം വാ​ങ്ങാ​ൻ

വി​ദേ​ശ​യാ​ത്രാ പാ​ക്കേ​ജു​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​നാ​ണ്യം വാ​ങ്ങു​ന്ന​തി​ന് ചു​മ​ത്തു​ന്ന ടി​സി​എ​സ് (സ്രോ​ത​സി​ൽ നി​കു​തി പി​രി​വ്) നി​ര​ക്ക് കു​റ​ച്ചു. തു​ക​യ​നു​സ​രി​ച്ച് അ​ഞ്ചും ഇ​രു​പ​തും ശ​ത​മാ​ന​മാ​യി​രു​ന്ന നി​കു​തി, തു​ക നോ​ക്കാ​തെ ര​ണ്ടു ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ഇ​തു വി​ദേ​ശ​യാ​ത്ര​യു​ടെ ചെ​ല​വ് കു​റ​യ്ക്കും.

വി​ദേ​ശ​ത്തു വി​ദ്യാ​ഭ്യാ​സ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി വി​ദേ​ശ​നാ​ണ​യം ലി​ബ​റ​ലൈ​സ്ഡ് റെ​മി​റ്റ​ൻ​സ് സ്കീം ​അ​നു​സ​രി​ച്ചു വാ​ങ്ങു​മ്പോ​ഴു​ള്ള നി​കു​തി അ​ഞ്ചി​ൽ നി​ന്നു ര​ണ്ടു ശ​ത​മാ​ന​മാ​ക്കി.

ജോ​ലി​ക്കാ​രെ സ​പ്ലൈ ചെ​യ്യു​ന്ന മാ​ൻ​പ​വ​ർ സ​ർ​വീ​സ​സി​നു​ള​ള പ്ര​തി​ഫ​ലം പേ​മെ​ന്‍റ് ടു ​കോ​ൺ​ട്രാ​ക്ടേ​ഴ്സ് നി​ർ​വ​ച​ന​ത്തി​ലാ​ക്കി. ടി​ഡി​എ​സ് ഒ​ന്നോ ര​ണ്ടോ ശ​ത​മാ​നം നി​ര​ക്കി​ൽ.

പ്ര​വാ​സി​ക​ൾ ഭൂ​മി​യോ പാ​ർ​പ്പി​ട​മോ വി​ൽ​ക്കു​മ്പോ​ൾ വാ​ങ്ങു​ന്ന​യാ​ളി​ന്‍റെ പാ​ൻ ഉ​പ​യോ​ഗി​ച്ചു ക​ര​ണ​വും നി​കു​തി​യ​ട​യ്ക്ക​ലും ന​ട​ത്താം. താ​ത്കാ​ലി​ക ടാ​ൻ (ടാ​ക്സ് ക​ള​ക്‌​ഷ​ൻ ആ​ൻ​ഡ് ഡി​ഡ​ക്‌​ഷ​ൻ അ​ക്കൗ​ണ്ട് ന​മ്പ​ർ) വേ​ണ്ട.

ഓ​ഹ​രി​ക​ൾ​ക്ക്

ഓ​ഹ​രി​ക​ൾ തി​രി​ച്ചുവാ​ങ്ങു​മ്പോ​ഴു​ള്ള ലാ​ഭം മൂ​ല​ധ​ന ലാ​ഭ​മാ​യി ക​ണ​ക്കാ​ക്കി എ​ല്ലാ​യി​നം ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം നി​കു​തി ബാ​ധ​ക​മാ​ക്കി. ഇ​തി​ലെ നി​കു​തി ഒ​ഴി​വാ​ക്ക​ൽ ത​ട​യാ​ൻ കോ​ർ​പ​റേ​റ്റ് പ്രൊ​മോ​ട്ട​ർ​മാ​ർ​ക്ക് 22ഉം ​അ​ല്ലാ​ത്ത​വ​ർ​ക്കു 30ഉം ​ശ​ത​മാ​ന​മാ​യ നി​കു​തി നി​ശ്ച​യി​ച്ചു.

ഓ​ഹ​രി​ക​ളു​ടെ ഫ്യൂ​ച്ചേ​ഴ്സ് വ്യാ​പാ​ര​ത്തി​നു​ള്ള എ​സ്ടി​ടി (കൈ​മാ​റ്റ നി​കു​തി) 0.02ൽ ​നി​ന്ന് 0.05 ശ​ത​മാ​ന​മാ​ക്കി. ഓ​പ്ഷ​ൻ​സ് പ്രീ​മി​യ​ത്തി​നും ഓ​പ്ഷ​ൻ​സ് എ​ക്സ​ർ​സൈ​സി​നും നി​കു​തി 0.15 ശ​ത​മാ​ന​മാ​ക്കി. ഇ​പ്പോ​ൾ 0.1ഉം 0.125​ഉം ശ​ത​മാ​ന​മാ​ണ്.

സ്വ​ർ​ണ​ബോ​ണ്ട്

റി​സ​ർ​വ് ബാ​ങ്ക് ഇ​റ​ക്കി​യ സോ​വ​റി​ൻ ഗോ​ൾ​ഡ് ബോ​ണ്ടു​ക​ളി​ലെ ലാ​ഭ​ത്തി​നു​ള്ള നി​കു​തി ഒ​ഴി​വി​നു ബ​ജ​റ്റ് വ്യ​വ​സ്ഥ​ക​ൾ വ​ച്ചു. ബോ​ണ്ട് ഇ​റ​ക്കി​യ​പ്പോ​ൾ വാ​ങ്ങി വി​ൽ​ക്കാ​തെ കൈ​വ​ശം വ​ച്ചി​രു​ന്ന വ്യ​ക്തി​ക​ൾ​ക്കു മാ​ത്ര​മേ നി​കു​തി ഒ​ഴി​വ് കി​ട്ടൂ. ഇ​ട​യ്ക്കു വാ​ങ്ങി​യ​വ​ർ​ക്കോ ക​മ്പ​നി​ക​ൾ​ക്കോ ട്ര​സ്റ്റു​ക​ൾ​ക്കോ ഒ​ഴി​വ് കി​ട്ടി​ല്ല.
ഇ​ന്ത്യ​യി​ൽ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു ക്ലൗ​ഡ് സേ​വ​നം ന​ൽ​കു​ന്ന വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്കു 2047വ​രെ നി​കു​തി ഒ​ഴി​വാ​ക്കി.

ടൂറിസം വികസനത്തിന് "നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​സ്പി​റ്റാ​ലി​റ്റി’

ടൂ​​​​റി​​​​സം വ​​​​ഴി കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ൽ ഉ​​​​ണ്ടാ​​​​ക്കു​​​​ക, ഇ​​​​ന്ത്യ​​​​യു​​​​ടെ ച​​​​രി​​​​ത്രം ഡി​​​​ജി​​​​റ്റ​​​​ലാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക, പ്ര​​​​കൃ​​​​തി​​​​ക്ക് ദോ​​​​ഷ​​​​മി​​​​ല്ലാ​​​​തെ യാ​​​​ത്ര​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ​ബ​​​​ജ​​​​റ്റ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.


1. പു​​​​തി​​​​യ പ​​​​ഠ​​​​നകേ​​​​ന്ദ്രം (Hospitality Institute)
ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ​​​​ഠ​​​​ന​​​​ത്തെ ലോ​​​​ക​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ നി​​​​ല​​​​വി​​​​ലു​​​​ള്ള കൗ​​​​ൺ​​​​സി​​​​ലി​​​​നെ മാ​​​​റ്റി ഒ​​​​രു "നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി’ സ്ഥാ​​​​പി​​​​ക്കും. ഇ​​​​ത് ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ആ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കും.

2. സ്മാ​​​​ർ​​​​ട്ട് ഗൈ​​​​ഡു​​​​ക​​​​ൾ


(ഐ​​​ഐ​​​എം പ​​​​രി​​​​ശീ​​​​ല​​​​നം)
ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട 20 വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ 10,000 ഗൈ​​​​ഡു​​​​ക​​​​ൾ​​​​ക്ക് ഐ​​​ഐ​​​​എം വ​​​​ഴി 12 ആ​​​​ഴ്ച​​​​ത്തെ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. ഗൈ​​​​ഡു​​​​ക​​​​ൾ​​​​ക്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം മി​​​​ക​​​​ച്ച ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ ശേ​​​​ഷി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

3. സാ​​​​ഹ​​​​സി​​​​ക ടൂ​​​​റി​​​​സം


(ട്രെ​​​ക്കിം​​​ഗും പ്ര​​​കൃ​​​തി​​​പാ​​​ത​​​ക​​​ളും)
ഹി​​​​മാ​​​​ല​​​​യ​​​​ൻ പാ​​​​ത​​​​ക​​​​ൾ: ഹി​​​​മാ​​​​ച​​​​ൽ, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ്, കാ​​​ഷ്മീ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ട്രെ​​​​ക്കിം​​​​ഗ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും.
കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള തീ​​​​ര​​​​ങ്ങ​​​​ൾ: കേ​​​​ര​​​​ളം, ഒ​​​​ഡി​​​​ഷ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ക​​​​ട​​​​ലാ​​​​മ​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ച് പ്ര​​​​ത്യേ​​​​ക പാ​​​​ത​​​​ക​​​​ൾ (Turtle Trails) ഒ​​​​രു​​​​ക്കും.


പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ടം: കേ​​​​ര​​​​ള-​​​​ത​​​​മി​​​​ഴ്‌​​​​നാ​​​​ട് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ പൊ​​​​തി​​​​ഗൈ മ​​​​ല​​​​ക​​​​ളി​​​​ൽ (അ​​​​ഗ​​​​സ്ത്യാ​​​​ർ​​​​കൂ​​​​ടം മേ​​​​ഖ​​​​ല) പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കും.

4. സാം​​​​സ്കാ​​​​രി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണം


ലോ​​​​ഥ​​​​ൽ, സാ​​​​ര​​​​നാ​​​​ഥ്, ധോ​​​​ള​​​​വീ​​​​ര, രാ​​​​ഖി​​​​ഗ​​​​ർ​​​​ഹി, ആ​​​​ദി​​​​ച്ച​​​​ന​​​​ല്ലൂ​​​​ർ, ഹ​​​​സ്തി​​​​ന​​​​പു​​​​രം, ലേ ​​​​കൊ​​​​ട്ടാ​​​​രം തു​​​​ട​​​​ങ്ങി ഇ​​​​ന്ത്യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ 15 പു​​​​രാ​​​​വ​​​​സ്തു​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ വ​​​​ലി​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യി മാ​​​​റ്റും. അ​​​​വി​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ന​​​​ട​​​​​​പ്പാ​​​​ത​​​​ക​​​​ളും ക​​​​ഥ​​​​ക​​​​ളി​​​​ലൂ​​​​ടെ ച​​​​രി​​​​ത്രം വി​​​​വ​​​​രി​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ളും ഒ​​​​രു​​​​ക്കും. ഖ​​​​ന​​​​നം ചെ​​​​യ്ത സ്ഥ​​​​ല​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്കു തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കും.

Tags : No change in income tax

Recent News

Up