x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​​​​​വി​​​​​​​ത​​​​​​​യ്ക്ക് ക​​​​​​​ര​​​​​​​വി​​​​​​​രു​​​​​​​താ​​​​​​​ണ് ക​​​​​​​രു​​​​​​​ത​​​​​​​ൽ


Published: November 18, 2025 03:39 AM IST | Updated: November 18, 2025 03:39 AM IST

ക​​​​​​​വി​​​​​​​ത പി. ​​​​​​​കേ​​​​​​​ശ​​​​​​​വ​​​​​​​ന്‍റെ ജീ​​​​​​​വി​​​​​​​തം ധീ​​​​​​​ര​​​​​​​മാ​​​​​​​യ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ഥ​​​​​​​യാ​​​​​​​ണ്. കു​​​​​​​ന്നം​​​​​​​കു​​​​​​​ളം ഞ​​​​​​​മ​​​​​​​നേ​​​​​​​ങ്ങാ​​​​​​​ട് പൂ​​​​​​​വ​​​​​​​ത്തൂ​​​​​​​ർ ക​​​​​​​വി​​​​​​​ത​​​യ്​​​​​​​ക്ക് (37) ഒ​​​​​​​ൻ​​​​​​​പ​​​​​​​താം ക്ലാ​​​​​​​സി​​​​​​​ൽ പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ ന​​​​​​​ട്ടെ​​​​​​​ല്ലി​​​​​​​ൽ ക്ഷ​​​​​​​യ​​​​​​​രോ​​​​​​​ഗം ക​​​​​​​ണ്ടെ​​​​​​​ത്തി. പ​​​​​​​തി​​​​​​​മൂ​​​​​​​ന്ന​​​​​​​ര വ​​​​​​​യ​​​​​​​സി​​​​​​​ൽ ഒ​​​​​​​രേ കി​​​​​​​ട​​​​​​​പ്പ്.

വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ളം നാ​​​​​​​ലു ചു​​​​​​​വ​​​​​​​രു​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ളി​​​​​​​ലെ ഏ​​​​​​​കാ​​​​​​​ന്ത​​​​​​​ത​​​​. രോ​​​​​​​ഗ​​​​​​​ത്തെ നേ​​​​​​​രി​​​​​​​ടാ​​​​​​​ൻ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ​​​​​​​യി​​​​​​​ൽ പാ​​​​​​​ളി​​​​​​​ച്ച പ​​​​​​​റ്റി​​​​​​​യെ​​​​​​​ന്ന തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​വു​​​​​​​ണ്ടാ​​​​​​​യ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും ഇ​​​​​​​രി​​​​​​​ക്കാ​​​​​​​നും നി​​​​​​​ൽ​​​​​​​ക്കാ​​​​​​​നും സാ​​​​​​​ധി​​​​​​​ക്കാ​​​​​​​താ​​​​​​​യി. എ​​​​​​​ന്തി​​​​​​​നും എ​​​​​​​പ്പോ​​​​​​​ഴും അ​​​​​​​മ്മ ത​​​​​​​ങ്ക​​​​​​​മ​​​​​​​ണി​​​​​​​യെ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നു. പു​​​​​​​റം​​​​​​​ലോ​​​​​​​ക​​​​​​​ത്തേ​​​​​​​ക്കി​​​​​​​റ​​​​​​​ങ്ങാ​​​​​​​തെ പ​​​​​​​ന്ത്ര​​​​​​​ണ്ട് വ​​​​​​​ർ​​​​​​​ഷം കി​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​യി. ഇ​​​​​​​നി​​​​​​​യൊ​​​​​​​രു ജീ​​​​​​​വി​​​​​​​ത​​​​​​​മി​​​​​​​ല്ലെ​​​​​​​ന്ന ചി​​​​​​​ന്ത​​​​​​​യി​​​​​​​ൽ വേ​​​​​​​ദ​​​​​​​ന​​​​​​​യും നി​​​​​​​രാ​​​​​​​ശ​​​​​​​യും. എ​​​​​​​ങ്ങ​​​​​​​നെ​​​​​​​യും ജീ​​​​​​​വി​​​​​​​തം തി​​​​​​​രി​​​​​​​കെ പി​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന വെ​​​​​​​ന്പ​​​​​​​ൽ​​​​ വാ​​​ശി​​​യാ​​​യി മാ​​​റി. അ​​​​​​​ങ്ങ​​​​​​​നെ വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ നീ​​​​​​​ണ്ട ഫി​​​​​​​സി​​​​​​​യോ​​​​​​​തെ​​​​​​​റാ​​​​​​​പ്പി​​​​​​​യി​​​​​​​ലൂ​​​​​​​ടെ ക​​​​​​​വി​​​​​​​ത​​​​​​​യ്ക്ക് ത​​​​​​​നി​​​​​​​യെ എ​​​​​​​ഴു​​​​​​​ന്നേ​​​​​​​ൽ​​​​​​​ക്കാ​​​​​​​നാ​​​​​​​യി.

നെ​​​​​​​ഞ്ചി​​​​​​​നു താ​​​​​​​ഴേ​​​​​​​ക്ക് സ്പ​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​ശേ​​​​​​​ഷി​​​​​​​യി​​​​​​​ല്ലാ​​​​​​​ത്ത ക​​​​​​​വി​​​​​​​ത അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​വ​​​​​​​ഴി​​​​​​​ക​​​​​​​ൾ തേ​​​​​​​ടി തൂ​​​​​​​ശൂ​​​​​​​ർ ജി​​​​​​​ല്ലാ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ലെ പാ​​​​​​​ലി​​​​​​​യേ​​​​​​​റ്റീ​​​​​​​വ് കെ​​​​​​​യ​​​​​​​ർ സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ൽ എ​​​​​​​ത്തു​​​​​​​ന്പോ​​​​​​​ൾ ത​​​​​​​ന്നെ​​​​​​​പ്പോ​​​​​​​ലെ ഇ​​​​​​​രി​​​​​​​ക്കാ​​​​​​​നും കി​​​​​​​ട​​​​​​​ക്കാ​​​​​​​നും മാ​​​​​​​ത്രം വി​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട ഏ​​​​​​​റെ​​​​​​​പ്പേ​​​രെ അ​​​വി​​​ടെ ക​​​ണ്ടു. ഒ​​​​​​​ന്നി​​​​​​​ലേ​​​​​​​റെ ബെ​​​​​​​ൽ​​​​​​​റ്റു​​​​​​​ക​​​​​​​ളും ക​​​​​​​ന്പി​​​​​​​ക്കെ​​​​​​​ട്ടു​​​​​​​ക​​​​​​​ളും​​​​​​​കൊ​​​​​​​ണ്ട് പൊ​​​​​​​തി​​​​​​​ഞ്ഞ ശ​​​​​​​രീ​​​​​​​രം. ക​​​​​​​ഠി​​​​​​​ന​​​​​​​വേ​​​​​​​ദ​​​​​​​ന. ഒ​​​​​​​രേ വ​​​​​​​ശം ചേ​​​​​​​ർ​​​​​​​ന്നു മാ​​​​​​​ത്രം ഇ​​​​​​​രി​​​​​​​ക്കാ​​​​​​​നോ കി​​​​​​​ട​​​​​​​ക്കാ​​​​​​​നോ പ​​​​​​​റ്റി​​​​​​​ല്ല. വേ​​​​​​​ദ​​​​​​​ന സ​​​​​​​ഹി​​​​​​​ച്ചും മ​​​​​​​റ​​​​​​​ന്നും ക​​​​​​​വി​​​​​​​ത വീ​​​​​​​ൽ​​​​​​​ചെ​​​​​​​യ​​​​​​​റി​​​​​​​ൽ സ്കൂ​​​​​​​ൾ പ​​​​​​​ഠ​​​​​​​നം പ്രൈ​​​​​​​വ​​​​​​​റ്റാ​​​​​​​യി പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി.

ആ ​​​​​​​മു​​​​​​​ന്നേ​​​​​​​റ്റം ഇ​​​​​​​പ്പോ​​​​​​​ഴി​​​​​​​താ കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യു​​​​​​​ടെ പൊ​​​​​​​ളി​​​​​​​റ്റി​​​​​​​ക്ക​​​​​​​ൽ സ​​​​​​​യ​​​​​​​ൻ​​​​​​​സ് ബി​​​​​​​രു​​​​​​​ദാ​​​​​​​ന​​​​​​​ന്ത​​​​​​​ര ബി​​​​​​​രു​​​​​​​ദം വ​​​​​​​രെ​​​​​​​യെ​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. മോ​​​​​​​ണ്ടി​​​​​​​സോ​​​​​​​റി ടി​​​​​​​ടി​​​​​​​സി കോ​​​​​​​ഴ്സും കം​​​പ്യൂ​​​​​​​ട്ട​​​​​​​ർ കോ​​​​​​​ഴ്സും ഇ​​​​​​​പ്പോ​​​ൾ പ​​​​​​​ഠി​​​​​​​ച്ചു​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. “എ​​​​​​​നി​​​​​​​ക്ക് എ​​​​​​​ന്തൊ​​​​​​​ക്കെ ചെ​​​​​​​യ്യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​മെ​​​​​​​ന്ന് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​ൻ പ​​​​​​​ന്ത്ര​​​​​​​ണ്ട് വ​​​​​​​ർ​​​​​​​ഷ​​​​​​​മെ​​​​​​​ടു​​​​​​​ത്തു. ചി​​​​​​​ല​​​​​​​പ്പോ​​​​​​​ഴൊ​​​​​​​ക്കെ, കൈ​​​​​​​വി​​​​​​​ട്ടു​​​​​​​പോ​​​​​​​യ വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചും സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​മു​​​​​​​ള്ള ഓ​​​​​​​ർ​​​​​​​മ​​​​​​​ക​​​​​​​ൾ വ​​​​​​​രു​​​​​​​ന്പോ​​​​​​​ൾ ഞാ​​​​​​​ൻ ഖേ​​​​​​​ദി​​​​​​​ക്കാ​​​​​​​റി​​​​​​​ല്ല, കാ​​​​​​​ര​​​​​​​ണം സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ടെ അ​​​​​​​ന​​​​​​​ന്ത​​​​​​​ത​​​​​​​യെ ഞാ​​​​​​​ൻ മു​​​​​​​ന്പി​​​​​​​ൽ കാ​​​​​​​ണു​​​​​​​ന്നു”- ക​​​​​​​വി​​​​​​​ത പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

അ​​​​​​​ൽ​​​​​​​ഫ പാ​​​​​​​ലി​​​​​​​യേ​​​​​​​റ്റീ​​​​​​​വ് കെ​​​​​​​യ​​​​​​​റി​​​​​​​ലെ ഡോ​​​​​​​ക്‌​​​ട​​​ർ ന​​​​​​​ൽ​​​​​​​കി​​​​​​​യ ക​​​​​​​രു​​​​​​​ത​​​​​​​ലും ധൈ​​​​​​​ര്യ​​​​​​​വും ക​​​​​​​വി​​​​​​​ത​​​​​​​യെ വീ​​​​​​​ണ്ടും ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് വ​​​ഴി​​​ന​​​ട​​​ത്തി. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ശ്ര​​​​​​​മ​​​​​​​ഫ​​​​​​​ല​​​​​​​മാ​​​​​​​യി എ​​​​​​​ഴു​​​​​​​ന്നേ​​​​​​​റ്റ് ഇ​​​​​​​രി​​​​​​​ക്കാ​​​​​​​മെ​​​​​​​ന്നാ​​​​​​​യി. ന​​​​​​​ട്ടെ​​​​​​​ല്ലി​​​​​​​നെ പൊ​​​​​​​തി​​​​​​​ഞ്ഞ ക​​​​​​​ന്പി​​​​​​​ക​​​​​​​ൾ വേ​​​​​​​ണ്ടെ​​​​​​​ന്നു​​​വ​​​​​​​ച്ചു. അ​​​​​​​ങ്ങ​​​​​​​നെ മ​​​​​​​ന​​​​​​​സി​​​​​​​ലും ശ​​​​​​​രീ​​​​​​​ര​​​​​​​ത്തി​​​​​​​ലും പ്ര​​​​​​​ത്യാ​​​​​​​ശ​​​​​​​യു​​​​​​​ടെ ഊ​​​ർ​​​ജം ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​ന്നു. ത​​​​​​​നി​​​​​​​യെ കു​​​​​​​ളി​​​​​​​ക്കാ​​​​​​​നും വ​​​​​​​സ്ത്രം ധ​​​​​​​രി​​​​​​​ക്കാ​​​​​​​നും മു​​​​​​​ടി കെ​​​​​​​ട്ടാ​​​​​​​നു​​​​​​​മൊ​​​​​​​ക്കെ​​​​​​​യാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​റി​​​​​​​യി​​​​​​​ക്കാ​​​​​​​ൻ പ​​​​​​​റ്റാ​​​​​​​ത്ത ആ​​​​​​​ശ്വാ​​​​​​​സ​​​​​​​വും സ​​​​​​​ന്തോ​​​​​​​ഷ​​​​​​​വും. അ​​​​​​​തൊ​​​​​​​രു പു​​​​​​​ന​​​​​​​ർ​​​​​​​ജ​​​​​​​ന്മ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് ക​​​​​​​വി​​​​​​​ത പ​​​​​​​റ​​​​​​​യും. ഇ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ൽ ക​​​​​​​വി​​​​​​​ത​​​​​​​യു​​​​​​​ടെ അ​​​​​​​ച്ഛ​​​​​​​ൻ മ​​​​​​​രി​​​ച്ചു. ക​​​​​​​വി​​​​​​​ത കു​​​​​​​ടും​​​​​​​ബ​​​​​​​ത്തി​​​​​​​ന്‍റെ കൈ​​​​​​​ത്താ​​​​​​​ങ്ങാ​​​​​​​യി മാ​​​​​​​റി. കൈ​​​​​​​ക​​​​​​​ൾ​​​​​​​കൊ​​​​​​​ണ്ട് വി​​​​​​​വി​​​​​​​ധ ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​ൻ പ​​​​​​​ഠി​​​​​​​ച്ചു.

പേ​​​​​​​പ്പ​​​​​​​ർ പേ​​​​​​​ന​​​​​​​ക​​​​​​​ളും പേ​​​​​​​പ്പ​​​​​​​ർ പൂ​​​​​​​ക്ക​​​​​​​ളു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ. ക​​​​​​​വി​​​​​​​ത നി​​​​​​​ർ​​​​​​​മി​​​​​​​ച്ച പേ​​​​​​​പ്പ​​​​​​​ർ ക​​​​​​​മ്മ​​​​​​​ലു​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽത​​​​​​​ന്നെ ഹി​​​​​​​റ്റാ​​​​​​​യി. സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​യി സ​​​​​​​ന്പാ​​​​​​​ദി​​​​​​​ക്കു​​​​​​​ക മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല അ​​​​​​​മ്മ​​​​​​​യെ സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​യ​​​​​​​തും ക​​​​​​​വി​​​​​​​ത​​​​​​​യു​​​​​​​ടെ ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സം വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ച്ചു. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് കു​​​​​​​ട​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​ൻ പ​​​​​​​ഠി​​​​​​​ച്ചു. ത്രീ ​​​​​​​ഫോ​​​​​​​ൾ​​​​​​​ഡ്, ഫൈ​​​​​​​വ് ഫോ​​​​​​​ൾ​​​​​​​ഡ് കു​​​​​​​ട​​​​​​​ക​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല കാ​​​​​​​ല​​​​​​​ൻ​​​​​​​കു​​​​​​​ട, കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ടെ കു​​​​​​​ട, തൊ​​​​​​​പ്പി​​​​​​​ക്കു​​​​​​​ട, ഗോ​​​​​​​ൾ​​​​​​​ഫ് കു​​​​​​​ട എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ മി​​​​​​​ക​​​​​​​വും മി​​​​​​​ഴി​​​​​​​വു​​​​​​​മു​​​​​​​ള്ള കു​​​​​​​ട​​​​​​​ക​​​​​​​ൾ. മ​​​​​​​ഴ​​​​​​​ക്കാ​​​​​​​ലം എ​​​​​​​ത്തി​​​​​​​യാ​​​​​​​ൽ ക​​​​​​​വി​​​​​​​ത​​​​​​​യു​​​​​​​ടെ വ​​​​​​​ർ​​​​​​​ണ​​​​​​​ക്കു​​​​​​​ട​​​​​​​ക​​​​​​​ൾ​​​​​​​ക്ക് കേ​​​​​​​ര​​​​​​​ള​​​​​​​മെ​​​​​​​ങ്ങും വ​​​​​​​ലി​​​​​​​യൊ​​​​​​​രു ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്തൃ നി​​​​​​​ര​​​​​​​യു​​​​​​​ണ്ട്. മേ​​​​​​​ള​​​​​​​ക​​​​​​​ളി​​​​​​​ലും പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​വേ​​​​​​​ള​​​​​​​ക​​​​​​​ളി​​​​​​​ലും സ്വ​​​​​​​ന്തം ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല അ​​​​​​​നു​​​​​​​ജ​​​​​​​ത്തി നീ​​​​​​​തു​​​​​​​വി​​​​​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ക​​​​​​​വി​​​​​​​ത ത​​​​​​​ന്‍റെ പെ​​​​​​​യി​​​​​​​ന്‍റിം​​​​​​​ഗു​​​​​​​ക​​​​​​​ളും വി​​​​​​​റ്റ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്നു. വൈ​​​​​​​ക​​​​​​​ല്യ​​​​​​​മു​​​​​​​ള്ള മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രെ​​​​​​​യും ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​ൻ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു. ഫാ​​​​​​​ഷ​​​​​​​ൻ ഡി​​​​​​​സൈ​​​​​​​ന​​​​​​​ർ കൂ​​​​​​​ടി​​​​​​​യാ​​​​​​​ണ് ക​​​​​​​വി​​​​​​​ത. ഇ​​​​​​​പ്പോ​​​​​​​ൾ ത്രീ ​​​​​​​വീ​​​​​​​ല​​​​​​​ർ സ്കൂ​​​​​​​ട്ട​​​​​​​ർ ഓ​​​​​​​ടി​​​​​​​ച്ച് എ​​​​​​​ല്ലാ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും ത​​​​​​​നി​​​​​​​യെ ചെ​​​​​​​യ്യു​​​​​​​ന്നു. സ്വ​​​​​​​ന്തം വ​​​​​​​രു​​​​​​​മാ​​​​​​​നം​​​​​​​കൊ​​​​​​​ണ്ട് അ​​​​​​​മ്മ​​​​​​​യ്ക്ക് സ്വ​​​​​​​ർ​​​​​​​ണ​​​​​​​വ​​​​​​​ള വാ​​​​​​​ങ്ങി​​​​​​​ക്കൊ​​​​​​​ടു​​​​​​​ക്കാ​​​​​​​നാ​​​​​​​യ​​​​​​​തി​​​​​​​ന്‍റെ സ​​​​​​​ന്തോ​​​​​​​ഷം ചെ​​​​​​​റു​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല.

“ക​​​​​​​വി​​​​​​​ത സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​യി കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ചെ​​​​​​​യ്യു​​​ന്ന​​​തി​​​നു​​​പു​​​റ​​​മേ ജീ​​​​​​​വി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള വ​​​​​​​രു​​​​​​​മാ​​​​​​​നം സ്വ​​​​​​​ന്തം അ​​​​​​​ധ്വാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ നേ​​​​​​​ടു​​​​​​​ന്ന​​​​​​​തു കാ​​​​​​​ണു​​​​​​​ന്പോ​​​​​​​ൾ എ​​​​​​​നി​​​​​​​ക്ക് സ​​​​​​​ന്തോ​​​​​​​ഷം തോ​​​​​​​ന്നു​​​​​​​ന്നു. കി​​​​​​​ട​​​​​​​പ്പു​​​​​​​രോ​​​​​​​ഗി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന മ​​​​​​​ക​​​​​​​ൾ ഇ​​​​​​​ന്ന് സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​യാ​​​​​​​യ യു​​​​​​​വ​​​​​​​തി​​​​​​​യാ​​​​​​​ണ്. അ​​​​​​​മ്മ​​​​​​​യെ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ൽ, അ​​​​​​​വ​​​​​​​ളു​​​​​​​ടെ എ​​​​​​​ല്ലാ ആ​​​​​​​ഗ്ര​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും അ​​​​​​​ധ്വാ​​​​​​​ന​​​​​​​ത്തി​​​​​​​ലും അ​​​​​​​വ​​​​​​​ളെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യ്ക്കാ​​​​​​​ൻ ഞാ​​​​​​​ൻ ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്നു”- ക​​​​​​​വി​​​​​​​ത​​​​​​​യ്ക്ക് കൈ​​​​​​​ബ​​​​​​​ലം പ​​​​​​​ക​​​​​​​രു​​​​​​​ന്ന അ​​​​​​​മ്മ ത​​​​​​​ങ്ക​​​​​​​മ​​​​​​​ണി സ​​​​​​​ന്തോ​​​​​​​ഷം പ​​​​​​​ങ്കു​​​​​​​വ​​​​​​​ച്ചു.

ഫോ​​​​​​​ണ്‍: 9526547340.

Tags : Poetry

Recent News

Up